divorce papers39 വയസായിട്ടും വീട്ടില്‍ നിന്ന് താമസം മാറുന്നില്ല, ചെലവുകൾ നോക്കുന്നില്ല; മകനെതിരെ പരാതിയുമായി അച്ഛൻ
അബുദാബി: 39 വയസായ മകന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറുന്നില്ലെന്നും ചെലവുകൾ വഹിക്കുന്നില്ലെന്നുമുള്ള പരാതിയുമായി അച്ഛൻ കോടതിയെ സമീപിച്ചു divorce papers. സ്വന്തമായി വീട് ഉണ്ടായിട്ടും മകൻ തന്റെ വീട്ടില്‍ താമസം മാറുന്നില്ലെന്നാണ് അച്ഛന്റെ പരാതി. തന്റെ വീടിനോട് ചേര്‍ന്ന ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു വര്‍ഷങ്ങളായി മകന്‍ താമസിച്ചിരുന്നതെന്നും സ്വന്തം നിലയില്‍ വീട് വെയ്ക്കാനുള്ള പ്രാപ്‍തിയാവുന്നത് വരെ അവിടെ താമസിക്കാന്‍ മകനെ താന്‍ അനുവദിച്ചിരുന്നെന്നും പിതാവ് പറയുന്നു. എന്നാല്‍ സ്വന്തമായി പുതിയ വീട് നിര്‍മിച്ചിട്ടും തന്റെ അപ്പാര്‍ട്ട്മെന്റ് ഒഴിയാൻ മകൻ തയ്യാറായില്ലെന്നും പിതാവ് വ്യക്തമാക്കി. തന്റെ മകന് 39 വയസായെന്നും അയാൾ ജോലി ചെയ്ത് പണം സമ്പാദിക്കുന്ന ആളാണെന്നും പിതാവ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ വീട് അടക്കമുള്ള സ്വന്തം ചെലവുകള്‍ അയാള്‍ സ്വന്തമായി വഹിക്കേണ്ടതാണെന്നും അച്ഛൻ വ്യക്തമാക്കി. എന്നാൽ തനിക്ക് ശാരീരിക വൈകല്യമുണ്ടെന്നും അച്ഛന്റെ വീട്ടിലാണ് കുട്ടിക്കാലം മുതല്‍ താമസിച്ചതെന്നും വികലാംഗനായ മകനെ അച്ഛന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നുമാണ് മകന്റെ വാദം. കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം അച്ഛന് അനുകൂലമായി കോടതി വിധി പ്രസ്‍താവിച്ചു. അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. അച്ഛന്റെ വാദങ്ങള്‍ അംഗീകരിച്ച് മകനോട് വീട് ഒഴിയാനും അച്ഛന് ഈ കേസ് നടത്താന്‍ ചെലവായ തുക കൂടി വഹിക്കാനും കോടതി മകനോട് ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)