Posted By user Posted On

fiber laserയുഎഇയിൽ ലേസർ ചികിത്സയ്ക്കിടെ പൊള്ളലേറ്റു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ

യുഎഇ; ലേസർ ചികിത്സയ്ക്കിടെ പൊള്ളലേറ്റെന്ന ആരോപണവുമായി യുവാവ് രം​ഗത്ത് fiber laser. തനിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി 60,000 ദിർഹം ആവശ്യപ്പെട്ട് യുവാവ് ക്ലിനിക്കിനെതിരെ കേസ് ഫയൽ ചെയ്തു. ലേസർ സെഷനുകൾക്കായി ബ്യൂട്ടി ക്ലിനിക്കിൽ 4,725 ദിർഹം നൽകിയതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ, തനിക്ക് ലേസർ ചികിത്സ ചെയ്യുന്നതിനിടെ പെള്ളലേറ്റെന്നും ഇത് കടുത്ത വേദന ഉണ്ടാക്കിയെന്നും യുവാവ് പറയുന്നു. സാങ്കേതിക വിദഗ്ധരുടെ അശ്രദ്ധയും പിഴവുകളുമാണ് പൊള്ളലേറ്റതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ചികിത്സയ്ക്കായി താൻ ചെലവാക്കിയ 4,725 ദിർഹം ക്ലിനിക് തിരികെ നൽകണമെന്നും തനിക്ക് നേരിട്ട ശാരീരികവും ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് 60,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തുടർന്ന് അൽ ഐൻ കോടതി യുവാവിന്റെ പരാതി തള്ളിക്കളഞ്ഞു. ഇത്തരത്തിൽ മെഡിക്കൽ അശ്രദ്ധയുമായി ബന്ധപ്പെട്ട കേസുകൾക്ക് മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി റിപ്പോർട്ട് നിർബന്ധമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *