Posted By user Posted On

gallup q12യുഎഇയിൽ അവിദഗ്ധ തൊഴിലാളി പരിശീലനത്തിന് പ്രത്യേക കേന്ദ്രം വരുന്നു

അബുദാബി; യുഎഇയിൽ അവിദഗ്ധ തൊഴിലാളി പരിശീലനത്തിന് പ്രത്യേക കേന്ദ്രം വരുന്നു gallup q12. നിർമാണ മേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്കു പരിശീലനം നൽകുന്നതിനായിട്ടാണ് പുതിയ പദ്ധതി. കൺസ്ട്രക്‌ഷൻ​ സ്‌കിൽ ഡവലപ്്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (സി.എസ്‌.ഡി.സി.ഐ)യാണ് പുതിയ പദ്ധതിക്ക് പിന്നിൽ. തൊഴിൽ പരിശീലനത്തിനു പ്രാദേശിക സൗകര്യം ലഭിക്കുന്നതിലൂടെ സമയവും പണവും ലാഭിക്കാമെന്നതാണ് നേട്ടം. പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്ക് ഇന്ത്യയിലും നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് യുഎഇയിലും പരിശീലനം നൽകുകയാണ് ലക്ഷ്യം. അബുദാബിയിൽ നടന്ന കൺസ്ട്രക്‌ഷൻ​ ലീഡേഴ്‌സ് കണക്റ്റിവിറ്റി മീറ്റിൽ സി.എസ്‌.ഡി.സി.ഐ. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നരേന്ദ്ര ദേശ്പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെ ബിസിനസുകൾക്ക് സ്‌കിൽ ഇന്ത്യ മിഷനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വിശദീകരിച്ചു. മീറ്റിൽ ഇക്വിലിബ്രിയം എൻജിനീയറിങ് കൺസൽറ്റൻസി, ജർമൻ ഗൾഫ് കോൺട്രാക്ടിങ്, ടെക്നിമോണ്ട്, ആൽട്രാഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, വീനസ് ഇൻഫ്രാസ്ട്രക്ചർ, നിസ്കൊ തുടങ്ങി 14 കമ്പനികൾ ഇതുസംബന്ധിച്ച സി.എസ്.ഡി.സിഐയുമായി ധാരണാപത്രം ഒപ്പിട്ടു. നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ പൊതു-സ്വകാര്യ പങ്കാളിത്ത സ്ഥാപനമാണ് സി.എസ്‌.ഡി.സി.ഐ. ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ, എന്റർപ്രണേഴ്‌സ് ആൻഡ് പ്രഫഷണൽ ഫോറം, ദി എൻകോർ ഇവന്റ്‌സ് അബുദാബി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *