Posted By Admin Admin Posted On

വിനോദവേളകൾ കൂടുതൽ ആഘോഷമാക്കാം: അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് വരുന്നു

അബുദാബി: ഹാരി പോട്ടർ പ്രമേയമാക്കി വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ പ്രത്യേക തീം പാർക്ക് തുറക്കുന്നു.ഈ പ്രമേയത്തിൽ മധ്യപൂർവദേശത്ത് ആദ്യമായാണ്  ഒരു പാർക്ക് വരുന്നത്. ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ എന്നാണ് പാർക്കിന് പേരിട്ടിരിക്കുന്നത്. ഹരിപോർട്ടർ പുസ്തക പരമ്പരയിലെയും സിനിമകളിലെയും പ്രത്യേക സന്ദർഭങ്ങളിലേക്കും ലൊക്കേഷനിലേക്കും ആരാധകരെ പാർക്ക്‌ കൂട്ടികൊണ്ടുപോകും.മാന്ത്രിക പരമ്പരയിലെയും ബ്ലോക്ക് ബസ്റ്റർ സിനിമയിലെയും അവിസ്മരണീയ മുഹൂർത്തങ്ങൾ പുനരാവിഷ്കരിച്ച വിസാർഡിങ് വേൾഡിൽ എല്ലാ പ്രായത്തിലുമുള്ള ആരാധകർക്ക് ആസ്വദിക്കാൻ സാധിക്കും.ഹാരിപോർട്ടർ ആരാധകർക്ക് വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും പാർക്ക്. വാർണർ ബ്രോസ് വേൾഡിലെ ആറാമത്തെ തീം പാർക്കാണിത്. നിലവിൽ ഗോതം സിറ്റി, കാർട്ടൂൺ ജംങ്ഷൻ, മെട്രോപോളിസ്,  ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് എന്നീ പാർക്കുകളുണ്ട്.  പാർക്കിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98എംസിൽവക്പ്പക്


Comments (0)

Leave a Reply

Your email address will not be published. Required fields are marked *