Posted By user Posted On

little drawഅടിച്ചു മോനെ!!! പരസ്യം കണ്ട് ഭാ​ഗ്യപരീക്ഷണത്തിനിറങ്ങി, ആദ്യമെടുത്ത നമ്പറിന് തന്നെ ഒന്നാം സമ്മാനം; ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കി മലയാളി യുവതി

ദുബായ് ; നവംബർ ഏഴാം തീയതി നടന്ന ലിറ്റിൽ ‍ഡ്രോ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25,000 ദിർഹം സ്വന്തമാക്കി മലയാളി little draw. ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസി മമത ടി. മുത്തുവിനെ തേടിയാണ് ഭാ​ഗ്യം എത്തിയത്. 679 എന്ന നമ്പറാണ് സമ്മാനത്തിന് അർഹമായത്. മമത എടുത്ത നമ്പരിന്റെ സമ്മാന തുക 100 ദിർഹം ആയിരുന്നു. തിരഞ്ഞെടുത്ത നമ്പർ ഒരു പോലെ വന്നതുകൊണ്ടാണ് ഒന്നാം സമ്മാനമായ 25,000 ദിർഹം സ്വന്തമാക്കിയത്. ഇവർക്ക് ഡിസംബർ 28 ന് നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി കൂടി ഇതോടൊപ്പം ലഭിക്കും. കൂടാതെ, 100 ദിർഹത്തിന്റെ കാറ്റഗറിയിൽ പങ്കാളിയായതു കൊണ്ട് ഒരു മില്യൻ ദിർഹം വരെ നേടാനുള്ള അവസരവും മമതയ്ക്ക് ലഭിക്കും. ജോലിക്ക് പോകുന്ന സമയത്ത് മെട്രോയിലെ പരസ്യം കണ്ടിട്ടാണ് ഒന്ന് ഭാ​ഗ്യം പരീക്ഷിച്ച് നോക്കാമെന്ന് വിചാരിച്ചതെന്നും ആദ്യമായെടുത്ത നമ്പറിന് തന്നെ സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മമത പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *