Posted By user Posted On

​apps like zomatoഭ​ക്ഷണപ്രിയർക്ക് നിരാശ; യുഎഇയിൽ സൊമാറ്റോ ഫുഡ് ഓർഡറിംഗ് സേവനം നിർത്തുന്നു

യുഎഇയിൽ സൊമാറ്റോയുടെ ഫുഡ് ഓർഡറിംഗ് സേവനം നിർത്തുന്നു apps like zomato. നവംബർ 24 മുതലാണ് സേവനം നിർത്തലാക്കാൻ ഒരുങ്ങുന്നത്. ഇനി മുതൽ സൊമാറ്റോ ആപ്പിൽ ഓർഡർ ചെയ്യാൻ ശ്രമിക്കുന്നവരെ തലാബത്ത് ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യും. എന്നാൽ, സൊമാറ്റോ അതിന്റെ റെസ്റ്റോറന്റ് കണ്ടെത്തലും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് തുടരും എന്നാണ് സൊമാറ്റോ പങ്കാളി റെസ്റ്റോറന്റുകൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്. 2022 ഡിസംബർ 30-നകം റസ്‌റ്റോറന്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരസ്യ സേവനങ്ങൾക്കായി നൽകിയിട്ടുള്ള സാധുവായതും ഉപയോഗിക്കാത്തതുമായ ക്രെഡിറ്റ് നോട്ടുകളുമായി ബന്ധപ്പെട്ട എല്ലാ തുകയും റീഫണ്ട് ചെയ്യാനും ആപ്പ് ആരംഭിക്കുമെന്നാണ് വിവരം. “വർഷങ്ങളായി സൊമാറ്റോ ഫുഡ് ഓർഡറിംഗിന്റെ വിശ്വസ്ത പങ്കാളിയായതിന് ഞങ്ങൾ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിലും സന്തോഷിപ്പിക്കുന്നതിലും നിങ്ങളുടെ സംഭാവന വളരെ പ്രധാനമാണ്.നിങ്ങളുടെ ബിസിനസ്സിന്റെ തുടർച്ചയായ വളർച്ചയ്ക്ക് ആശംസകൾ നേരുന്നു. ഞങ്ങളുടെ ഡൈനിംഗ് ഔട്ട് ബിസിനസിന്റെ വളർച്ചയിൽ നിങ്ങളുമായി പങ്കാളിത്തം പ്രതീക്ഷിക്കുന്നു,” ഇമെയിലിൽ ഇങ്ങനെയാണ് പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *