Posted By user Posted On

bicycles near meലോകത്തിന്റെ സൈക്കിൾ തലസ്ഥാനമാകാൻ ഒരുങ്ങി യുഎഇ

അബുദാബി: ലോകത്തിന്റെ സൈക്കിൾ തലസ്ഥാനമാകാൻ ഒരുങ്ങുകയാണ് അബുദാബി bicycles near me. പ്രഥമ ബൈക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി യു.സി.ഐ അർബൻ സൈക്ലിങ് വേൾഡ് ചാംപ്യൻഷിപ്പും നടന്നു. ബി.എം.എക്സ് ഫ്രീ സ്റ്റൈൽ പാർക്ക്, ബി.എം.എക്സ് ഫ്രീസ്റ്റൈൽ ഫ്ലാറ്റ്ലാൻഡ്, ട്രയൽസ് എന്നിങ്ങനെ മൂന്ന് ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചാംപ്യൻഷിപ്പിൽ 500ഓളം പേർ പങ്കെടുത്തു. 20 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് വിതരണം ചെയ്തത്. അബുദാബിയിൽനിന്ന് അൽഐൻ വരെ 150 കി.മീ ദൈർഘ്യത്തിലുള്ള സൈക്കിൾ സവാരിയിൽ ലോകത്തിലെ 300 മുൻനിര അർബൻ സൈക്ലിസ്റ്റുകൾ പങ്കെടുത്തു. യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷനലിന്റെ യു.സി.ഐ ബൈക്ക് സിറ്റി പദവി ലഭിച്ച ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര പരിപാടിയാണിത്. 2024ലും ഇതേ ലോകകപ്പിനു അബുദാബി വേദിയാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *