Posted By user Posted On

cidയുഎഇയിൽ സിഐഡി ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ്; സിഐഡി ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി cid 1.2 മില്യൻ ദിർഹം തട്ടിയെടുത്ത രണ്ടു പേർക്ക് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷം തടവും, മോഷ്ടിച്ച തുകയ്ക്ക് തുല്യമായ പിഴയും അടക്കാനാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സംഭവം നടക്കുന്നത്. ഏഷ്യൻ നിക്ഷേപകനെ ഗൾഫ് പൗരനും ഏഷ്യൻ പൗരനും ചേർന്ന് ആൾമാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. തങ്ങൾ സിഐഡി ഉദ്യോഗസ്ഥരാണെന്ന് രണ്ടും പ്രതികളും തന്നോട് പറഞ്ഞതായും ബാഗിനുള്ളിൽ എന്താണ് ഉള്ളതെന്ന് അന്വേഷിച്ചതായും നിക്ഷേപകൻ പറഞ്ഞു. തുടർന്ന് ഇയാളുടെ കൈവശമുള്ള പണത്തിന്റെ നിയമസാധുത അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് ഒപ്പം വരണം എന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റുകയും പ്രതികൾ അൽ നഹ്ദയിലേക്ക് വാഹനം ഓടിച്ച് പോകുകയും ചെയ്തു. തുടർന്ന് തന്നോട് ബാ​ഗ് കാറിൽ വച്ച ശേഷം ഇറങ്ങാൻ ആവശ്യപ്പെടുകയും താൻ ഇറങ്ങിയ ശേഷം ഇവർ പണവുമായി രക്ഷപ്പെടുകയായിരുന്നെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന് രണ്ട് പ്രതികളെയും തിരിച്ചറിയാൻ കഴിഞ്ഞു. ആദ്യം പിടിയിലായത് ഏഷ്യൻ പൗരനാണ് . അനധികൃതമായി സമ്പാദിച്ച 130,000 ദിർഹം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പിന്നീട് ഗൾഫ് പൗരനും അറസ്റ്റിലാകുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *