tesco share priceയു.എ.ഇയിൽ അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധന; സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദുബായ്: അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ് തടയാൻ നടപടിയുമായി യു.എ.ഇ സർക്കാർ tesco share price. ഒമ്പത് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇനി സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണം എന്നാണ് പുതിയ പ്രഖ്യാപനം. എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലവർധനവിനാണ് അനുമതി തേടേണ്ടത്. സാധാരണക്കാരെ വിലവർധനവിൽ നിന്ന് സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്താക്കളും ഉദ്പാദകരും വിൽപ്പനക്കാരും തമ്മിലെ ബന്ധം കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച പുതിയ നയത്തിന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകി. നിലവിൽ പുറത്ത് വിട്ടിരിക്കുന്നത് പ്രാഥമിക പട്ടിക മാത്രമാണെന്നും വിലനിലവാരം അനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഈ പട്ടികയിൽ ഉൾപെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നൽകിയിരുന്ന കസ്റ്റംസ് തിരുവ ഇളവ് നയത്തിലും മാറ്റം ഉണ്ട്. ഇനി മുതൽ ഇളവ് ലഭിക്കുക പ്രദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾക്ക് മാത്രമായിരിക്കും. കൂടാതെ ശരീഅത്ത് വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇനി ശരീഅത്ത് സൂപ്പർവൈസറി കമ്മിറ്റികളുടെ അനുമതി തേടണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)