Posted By user Posted On

the messi storeകാൽപ്പന്തിന്റെ മിശിഹയ്ക്ക് അബുദാബിയിൽ വൻ വരവേൽപ്പ്; വീഡിയോ കാണാം

അബു​ദാബി; കാല്‍ പന്തിന്റെ മിശിഹ സാക്ഷാല്‍ ലയണല്‍ മെസ്സി അബുദാബിയിൽ എത്തിthe messi store. ലോകമെങ്ങുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് മെസി അബുദബിയിലെത്തി ടീം ക്യാംപില്‍ ചേര്‍ന്നത്. ഡി മരിയയും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. വമ്പൻ സ്വീകരണമാണ് ആരാധകർ താരത്തിന് നൽകിയത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചല്‍ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവര്‍ക്കൊപ്പമാണ് മെസി യുഎഇയിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആറിന് അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് അർജന്റീന ടീം പരിശീലനത്തിനിറങ്ങുന്നത്. വൈകിട്ട് പരിശീലന സെഷനില്‍ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

16ന് യു.എ.ഇ ടീമുമായി അബുദാബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് പരിശീലന മത്സരം നടക്കുക. പരിശീലന മത്സരം കഴിഞ്ഞ് അർജന്റീന സംഘം അന്ന് രാത്രിതന്നെ ഖത്തറിലേക്ക് തിരിക്കും. പരിശീലകന്‍ സ്‌കലോണി നേരത്തെതന്നെ ഖത്തറിലെത്തിയിരുന്നു.ലോകകപ്പിന് മുമ്പുള്ള പരിശീലനമായതിനാല്‍ തന്നെ മികവ് കൂട്ടാൻ കൂടുതല്‍ സമയം താരങ്ങള്‍ ഗ്രൗണ്ടില്‍ ചെലവഴിക്കാനാണ് സാധ്യത. തുടര്‍ച്ചയായ 35 മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറുകയാണ് അർജന്റീന. അതുകൊണ്ട് തന്നെ ടീമിന് ഈ മത്സരവും നിർണായകം തന്നെയാണ്. തോല്‍വി അറിയാത്ത 37 മത്സരങ്ങള്‍ എന്ന ഇറ്റലിയുടെ നേട്ടത്തിന് തൊട്ടടുത്തെത്താനുള്ള അവസരമാണിത്. അതേസമയം, അര്‍ജന്റീനക്കും കസാഖ്‌സ്താനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ യു.എ.ഇ പ്രഖ്യാപിച്ചു. 36 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.സ്‌ക്വാഡിൽ കൂടുതലും യുവനിരയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതല്‍ ടീമിന് പുറത്തായിരുന്ന ഷാര്‍ജയുടെ പ്രതിരോധനിര താരം ഷഹീന്‍ അബ്ദുല്‍റഹ്മാന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അല്‍ഐന്‍ നായകന്‍ ബണ്ഡാര്‍ അല്‍ അഹ്ബദി, അല്‍ വാസല്‍ താരം ഒമര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടീമിൽ ഇല്ലെന്നത് നിരാശയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *