vets near me for catsആ പൂച്ചക്കുഞ്ഞ് ഇവിടെയുണ്ട്, രാജകീയ ജീവിതം തന്നെ; ശ്രദ്ധനേടി യുഎഇ ഭരണാധികാരികൾക്കിടയിൽ ഇരിക്കുന്ന പൂച്ച
ദുബായ്; സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു പൂച്ച കുഞ്ഞിന്റെ വീഡിയോയാണ് vets near me for cats. യുഎഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇടയിൽ രാജകീയ പ്രൗഡിയോടെ ഇരിക്കുകയാണ് പൂച്ച. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് പൂച്ചക്കുട്ടിയും ഇടം പിടിച്ചത്. ദുബായ് മീഡിയ ഓഫീസാണ് ഈ അപൂർവ്വമായ ദൃശ്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് ഈ ദൃശ്യം കണ്ടത്.
ഈ പൂച്ചക്കുട്ടി ആരാണെന്ന് അറിയേണ്ടേ. ഈ കുഞ്ഞ് പൂച്ചയുടെ അമ്മയും പ്രശസ്തയാണ്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ 2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് രക്ഷിച്ചത് ഓർമ്മയില്ലേ. ആ പൂച്ചയുടെ കുഞ്ഞാണിത്. ഗർഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം ലഭിച്ചിരുന്നു. ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. അന്ന് പൂച്ചയെ നാൽവർ സംഘം രക്ഷിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. രക്ഷിച്ച ഉടനെ തന്നെ ഗർഭിണിയായ പൂച്ചയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓഫിസ് അധികൃതർ എത്തി ഏറ്റെടുത്തിരുന്നു. അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇപ്പോഴും ഷെയ്ഖ് മുഹമ്മദ് പരിപാലിക്കുന്നു എന്നറിയുന്നത് അവിശ്വസനീയമാണെന്ന് രക്ഷാപ്രവർത്തകരിലൊരാളായ അബ്ദുൽ റാഷിദ് പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)