dupixent0ലഹരി ഉപയോഗം മൂലം അപകടം ഉണ്ടായാൽ നഷ്ടപരിഹാരം കിട്ടില്ല; പുതിയ നയം ഇങ്ങനെ
ദുബായ്: രാജ്യത്ത് ഇനി മുതൽ ലഹരി ഉപയോഗം മൂലം അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല dupixent. തൊഴിൽ അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും അവകാശമുണ്ടെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അവകാശങ്ങൾ നിഷേധിക്കപ്പെടും. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ രാജ്യത്ത് എല്ലാ തൊഴിലാളികളുടെയും ചികിത്സാ ചെലവു തൊഴിലുടമ വഹിക്കണമെന്നാണു നിയമം അനുശാസിക്കുന്നതെങ്കിലും ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന അപകടങ്ങൾ പോലെ സ്വയം വരുത്തി വയ്ക്കുന്ന അപകടങ്ങൾക്ക് ഇതു ബാധകമല്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അപകടത്തിന് ലഹരി ഉപയോഗം കാരണമായോ എന്നു വൈദ്യ പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക. അപകടം സ്വയം വരുത്തി വച്ചതാണെന്ന് അംഗീകൃത കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയാൽ നഷ്ടപരിഹാരം കിട്ടില്ല. കൂടാതെ,
ഷോപ്പുകളിലും മറ്റും നിശ്ചിത പൊതുസുരക്ഷാ നിയമങ്ങൾ മന:പൂർവം ലംഘിച്ചതു മൂലമുണ്ടായ അപകടങ്ങൾക്കും നഷ്ടപരിഹാരം കിട്ടില്ല. യഥാർഥ അപകടകാരണം വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന തൊഴിലാളിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത ഇല്ലാതാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)