Posted By user Posted On

father sonയുഎഇയിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു; ഡ്രൈവർ പിടിയിൽ

ഫുജൈറ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ സ്വദേശികളായ അച്ഛനും മകനും മരിച്ചു father son. ഫുജൈറയിലാണ് ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം അച്ഛനും മകനും സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച തന്നെ ഇരുവരും മരിച്ചു. അച്ഛനും മകനും സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം ഓടിച്ച ഡ്രൈവർക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടായതായി പൊലീസ് അറിയിച്ചു. 53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയും പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *