Posted By user Posted On

​Flying Taxi ഗതാ​ഗതക്കുരുക്ക് മറികടക്കാൻ പറക്കും ടാക്സികൾ മികച്ച മാര്‍ഗം; യുഎഇ നിവാസികള്‍ പറയുന്നു

യുഎഇ; ​ഗതാ​ഗതക്കുരുക്ക് മറികടക്കാൻ പറക്കും ടാക്സികൾ മികച്ച മാര്‍മാണെന്ന് യുഎഇ നിവാസികൾ Flying Taxi . യുഎഇ നിവാസികളില്‍ അഞ്ചില്‍ നാലുപേരും (78 ശതമാനം) പറക്കുന്ന ടാക്‌സികള്‍ ട്രാഫിക്കിനെ മറികടക്കാനുള്ള മികച്ച മാര്‍ഗമാണെന്ന് വ്യക്തമാക്കി. പറക്കുന്ന ടാക്‌സികള്‍ എയർ മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കുമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്നും 78 ശതമാനം പേരും പറയുന്നു. രാജ്യത്തെ ട്രാഫിക്കിനെ മറികടക്കാന്‍ നിങ്ങള്‍ ഒരു എയര്‍ ടാക്‌സിഎടുക്കുമോ? ഈ വിഷയത്തെക്കുറിച്ച് YouGov നടത്തിയ പഠത്തിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. അതോടൊപ്പം തന്നെ പറക്കും ടാക്സികൾ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ സഹായിക്കൂ എന്നും എല്ലാവര്‍ക്കും വേണ്ടിയായിരിക്കില്ല എന്നും ഏകദേശം 77 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ​ഗതാ​ഗതക്കുരുക്ക് വലിയ പ്രശ്നമായത് കൊണ്ട് തന്നെ 10-ല്‍ ഏഴുപേരും തങ്ങള്‍ ഫ്‌ലൈയിംഗ് ടാക്സി എടുക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. സര്‍വേ അനുസരിച്ച്, ഫ്‌ലൈയിംഗ് ടാക്സികള്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്. യുഎഇ നിവാസികളിലെ 51 ശതമാനം ആളുകളും ഇങ്ങനെയാണ് കരുതുന്നത്. എന്നാല്‍ 15 ശതമാനം പേരുടെ അഭിപ്രായം നേരെ തിരിച്ചാണ്. 25 നും 34 നും ഇടയില്‍ പ്രായമുള്ളവരില്‍ 59 ശതമാനം പേരും അവ സുരക്ഷിതരാണെന്ന് കണക്കാക്കിയപ്പോള്‍ 18 നും 24 ഇടയില്‍ പ്രായമുള്ളവര്‍ 24 ശതമാനം പേര്‍ ഫ്‌ലൈയിംഗ് ടാക്സി സുരക്ഷിമല്ലെന്നാണ് പറയുന്നത്. വ്യോമഗതാഗത സംവിധാനത്തിലേക്ക് യുഎഇ മുന്നേറിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ കണ്ടെത്തലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *