Posted By user Posted On

mandatory assessmentയുഎഇയിൽ പാഠ്യരീതിയിൽ മാറ്റം; സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ നിർബന്ധിത മൂല്യനിർണയം

യുഎഇ; യുഎഇയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ നിർബന്ധിത മൂല്യനിർണയം വരുന്നു mandatory assessment. സ്റ്റാൻഡേർഡ് റീഡിംഗ് ലിറ്ററസി അസസ്‌മെന്റ് വർഷത്തിൽ മൂന്ന് തവണ നടപ്പിലാക്കാനാണ് തീരുമാനം. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ഔദ്യോഗികമായി കണക്കാക്കുന്ന മൂല്യനിർണയ പദ്ധതിയാണിത്. 6-15 പ്രായപരിധിയിലുള്ള എല്ലാ വിദ്യാർത്ഥികളും പരീക്ഷ എഴുതണമെന്ന് വ്യവസ്ഥ ചെയ്ത വിദ്യാഭ്യാസ റെഗുലേറ്റർ പ്രകാരമാണിത്. 2023-24 അധ്യയന വർഷം മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും. ദുബായിലെ എല്ലാ സ്കൂളുകളും 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾക്കുള്ള ഡിജിറ്റൽ വായന സാക്ഷരതാ മൂല്യനിർണ്ണയത്തിലും അറബിക് ബെഞ്ച്മാർക്ക് ടെസ്റ്റിലുംപങ്കെടുക്കേണ്ടതുണ്ട്. പദം തിരിച്ചറിയലും സ്വരസൂചകവും, വായിച്ച് അർത്ഥം മനസ്സിലാക്കൽ, അർത്ഥത്തിന്റെ വ്യാഖ്യാനപരവും താരതമ്യപരവുമായ വിശകലനം, പാഠഭാ​ഗം വായിച്ച് വിശകലനം ചെയ്യുക എന്നീ കാര്യങ്ങളാണ് മൂല്യനിർണത്തിൽ വരുന്നത്. ഒരു വായന വിലയിരുത്തൽ പ്ലാറ്റ്‌ഫോമം സ്ക്കൂളുകൾക്ക് തന്നെ തെരഞ്ഞെടുക്കാം. വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പുതിയ മൂല്യനിർണയ സംവിധാനം വരുന്നതെന്നാണ് വിദ്യാഭ്യാസവിദ​ഗ്ധർ പറയുന്നത്. കാലക്രമേണ വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷിയുടെയും നേട്ടങ്ങളുടെയും അടിസ്ഥാനം സ്ഥാപിക്കുന്നതിനും അവരുടെ പഠനത്തിന് ആവശ്യമായ പരിഷ്കാരങ്ങൾ സുഗമമാക്കുന്നതിനും പുതിയ രീതി സ്കൂളുകളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq


Comments (0)

Leave a Reply

Your email address will not be published. Required fields are marked *