argentina antarcticaആവേശക്കടലാകാൻ അബുദാബി; അർജന്റീന – യുഎഇ പോരാട്ടം ഇന്ന്
അബുദാബി∙ ലോക കപ്പ് ഫുട്ബോൾ ടൂർണമെന്റിനു മുൻപുള്ള അർജന്റീനയുടെ അവസാന സൗഹൃദ മത്സരം ഇന്ന് argentina antarctica. യുഎഇയുമായിട്ടാണ് മത്സരം നടക്കുക. വൈകിട്ട് 7.30ന് അബുദാബി മുറൂർ റോഡിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. പ്രിയപ്പെട്ട ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നത് കാണാനുള്ള ആവേശത്തിലാണ് യുഎഇയിലെ മലയാളികൾ അടക്കമുള്ള ഫുട്ബോൾ പ്രേമികൾ. കുടുംബ സമേതം വൻതുക നൽകി ടിക്കറ്റ് സ്വന്തമാക്കി കാത്തിരിക്കുകയാണ് മലയാളികൾ. ലോക കപ്പ് മത്സരം കാണാൻ ഖത്തറിൽ പോകാൻ സാധിക്കാത്തവരും യുഎഇ–അർജന്റീന മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷ. മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. സ്പോൺസേർഡ് ടിക്കറ്റിനായി അവസാന നിമിഷത്തിലും നെട്ടോട്ടമോടുന്നവർ ഏറെയാണ്. കാൽപ്പന്തിന്റെ മിശിഹ ലയണൽ മെസ്സിയെ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഒപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവാരസ് തുടങ്ങി സഹ താരങ്ങളുടെ മാസ്മരികമായ കളി മികവും ആസ്വദിക്കാം. അർജന്റീനയുമായുള്ള കളിയനുഭവം യുഎഇ ഫുട്ബോൾ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കൂട്ടും. അർജന്റീനയുടെ ജഴ്സി അണിഞ്ഞായിരിക്കും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ആരാധകർ സ്റ്റേഡിയത്തിൽ എത്തുക. ഇതേസമയം യുഎഇ ടീമിന് പിന്തുണ നൽകുന്നവരും നിരവധിയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)