Posted By user Posted On

cheapest taxi serviceഅനവധി മെട്രോ സർവീസുകൾ, അധിക ടാക്സികൾ; ലോകകപ്പ് അടിച്ചു പൊളിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

യുഎഇ; ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശത്തിലാണ് നാടു ന​ഗരവും cheapest taxi service. കാൽപ്പന്തിന്റെ മഹാമാമാങ്കത്തിൽ തുടക്കമാകാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇപ്പോളിതാ, ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ആർടിഎ. പ്രതിദിനം 1,400 ദുബായ് മെട്രോ ട്രിപ്പുകളും,700 ലേറെ ടാക്സികളും, 60 പൊതു ബസുകളും, മൂന്ന് മറൈൻ ട്രാൻസിറ്റ് മാർഗങ്ങളുമാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 1,200 യാത്രക്കാരെ വരെ എത്തിക്കാൻ പുതിയ സൗകര്യം പ്രയോജനപ്പെടും. ദുബായിലെ ഫാൻ സോണുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും മൊബിലിറ്റി നിയന്ത്രിക്കുന്നതിനും, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് പറക്കുന്ന ആരാധകരുടെ യാത്ര സുഗമമാക്കുന്നതിനുമായിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിലവിലുള്ള 11,310 ഫ്ലീറ്റിലേക്ക് 700 അധിക ടാക്സികളും കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ട്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ടാക്‌സി സേവനങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ ലഭ്യമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *