ek209റെഡ് ആരോസിനൊപ്പമുള്ള ഫ്ലൈപാസ്റ്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് A380 വിമാനം; ആകാശവിസ്മയം കാണാൻ പെതുജനങ്ങൾക്ക് അവസരം, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
യുഎഇ; റെഡ് ആരോസിനൊപ്പമുള്ള ഫ്ലൈപാസ്റ്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് A380 വിമാനം ek209. ഡിപി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക കിക്ക്-ഓഫ് ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 17
വ്യാഴാഴ്ച ഉച്ചയ്ക്കാണ് പരിപാടി നടക്കുക. എമിറേറ്റ്‌സ് എ380, ആറ് റെഡ് ആരോ വിമാനങ്ങൾ എന്നിവയാണ് ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുക. ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് റോഡ് സ്കൈലൈനിലൂടെയും ഐക്കണിക് ബുർജ് ഖലീഫയ്ക്ക് സമീപവും ഫ്ലെപാസ്റ്റ് തുടരും. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്, ഷെയ്ഖ് സായിദ് റോഡ്, ഡൗൺടൗൺ ദുബായ്, അതിന്റെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏകദേശം 12 മണി മുതൽ 1 മണി വരെ പൊതുജനങ്ങൾക്ക് വിമാനം കാണാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. എമിറേറ്റ്‌സും RAF റെഡ് ആരോസും എയർ ഡിസ്‌പ്ലേയുടെ ഫോട്ടോകളും വീഡിയോകളും എടുക്കാൻ പൊതുജനങ്ങൾക്ക് അവസരം ഉണ്ട്. അതേസമയം, ഡ്രോണുകൾ ഉപയോഗിച്ച് ഫോർമാറ്റ് ഫ്‌ളൈറ്റ് അപകടത്തിലാക്കരുതെന്നും ‘നോ ഫ്ലൈ സോണുകൾ’ സംബന്ധിച്ച എല്ലാ GCAA മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)