Posted By user Posted On

gastroenteritis symptomsയുഎഇയിൽ ഇൻഫ്ലുവൻസ കേസുകൾ വർദ്ധിക്കുന്നു: രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശം, മുൻകരുതൽ നടപടികൾ ഊർജ്ജിതം

യുഎഇ; രാജ്യത്ത് ശൈത്യകാലം ആരംഭിക്കുന്നതിനനുസരിച്ച് ഇൻഫ്ലുവൻസ കേസുകൾ വർദ്ധിക്കുന്നതിനാൽ യുഎഇയിലെ ജനങ്ങൾക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി gastroenteritis symptoms. കുട്ടികളിലാണ് കൂടുതലും രോ​ഗം പകരുന്നതായി കാണുന്നത്. പകർച്ചവ്യാധിയായതിനാൽ സുഖമില്ലാത്ത കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കരുതെന്ന് ഡോക്ടർമാർ മാതാപിതാക്കൾക്ക് നിർദേശം നൽകി. കുട്ടികൾക്ക് ഇൻഫ്ലുവൻസ കുത്തിവയ്പ്പ് നൽകണമെന്നും വിദ​ഗ്ധർ അവർ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. രോ​ഗത്തിന്റെ തീവ്രത, സങ്കീർണതകൾ എന്നിവ ഒഴിവാക്കാൻ ഫ്ലൂ വാക്സിൻ ഒരു മുൻകരുതൽ നടപടിയായിരിക്കും. ശീതകാലം ആരംഭിക്കുന്നതോടെ, പനി, ചുമ, ജലദോഷം, ശരീരവേദന, ഛർദ്ദി, ശ്വാസതടസ്സം എന്നിവയുള്ള കുട്ടികളുടെ വലിയൊരു വരവാണ് ആശുപത്രികളിലും ക്ലിനിക്കുകളിലും കാണുന്നത്. ആരോഗ്യമുള്ള കുട്ടികളിൽ മിക്ക ഇൻഫ്ലുവൻസ കേസുകളും സ്വയം പരിമിതപ്പെടുത്തുന്നതാണെന്നും തീവ്രമായ കേസുകളിൽ, ആൻറി-വൈറൽ ചികിത്സയാണ് നൽകാറുള്ളതെന്നും സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ആയ ഡോ മീനാക്ഷി സെസാമ പറയുന്നു. ഇൻഫ്ലുവൻസയും മറ്റ് വൈറൽ അണുബാധകളും തമ്മിൽ വേർതിരിച്ചറിയാൻ മാതാപിതാക്കൾക്ക് അൽപ്പം ബുദ്ധിമുട്ടാണ്. ഇൻഫ്ലുവൻസയുടെ സാധാരണ ലക്ഷണങ്ങൾ ഉയർന്ന പനി, ചുമ, പനി എന്നിവയ്‌ക്കൊപ്പം ഛർദ്ദിയും ഭക്ഷണം കഴിക്കാതിരിക്കുന്നതുമാണ്. നിലവിൽ രാജ്യത്തെ മിക്ക ക്ലിനിക്കുകളുലും ഇൻഫ്ലുവൻസ കണ്ടെത്തുന്നതിനുള്ള ദ്രുത പരിശോധനയ്ക്കുള്ള കിറ്റ് ലഭ്യമാണ്. കുട്ടികളുടെ അവസ്ഥ മോശമാകുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണമെന്നും മിക്ക ഇൻഫ്ലുവൻസ കേസുകളും ചികിത്സിക്കാൻ കഴിയുന്നതിനാൽ പരിഭ്രാന്തരാകരുതെന്നും രക്ഷിതാക്കളോട് ആരോ​ഗ്യവിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *