Posted By user Posted On

serie a matchesഫുട്ബോൾ പ്രേമികളെ നിങ്ങൾ അറിഞ്ഞില്ലേ; ലോകകപ്പ് ആവേശത്തിൽ ദുബായ്, 11 ഇടങ്ങളിൽ മെഗാസ്ക്രീനിൽ കാൽപ്പന്താരവം കാണാം

ദുബായ്; ഖത്തറിൽ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാൽപ്പന്താരവം ദുബായിലും ഉയർന്ന് കേൾക്കാം serie a matches. ഫുട്ബോൾ പ്രേമികൾക്ക് മെഗാ സ്ക്രീനിൽ കളി കാണാൻ അവസരമൊരുക്കുകയാണ് ദുബായ്. പതിനൊന്ന് ഇടങ്ങളാണ് ആരവാഹ്ലാദങ്ങളോടെ ലോകകപ്പ് ആസ്വദിക്കാൻ രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ദുബായിലെ ഫുട്ബോൾ പ്രേമികൾക്ക് പുതിയ അനുഭവമായിരിക്കും ഇത്. കിക്കോഫ് ദിനമായ നവംബർ 20 നു മുൻപ് തന്നെ രാജ്യം ഫിഫ ഫെസ്റ്റിവലാകും. ദുബായ് ഹാർബറാണ് ലോകകപ്പ് കാണാനുള്ള സ്ഥലങ്ങളിൽ ആദ്യത്തെ സ്ഥാനം പിടിച്ചിരിക്കുന്നത്. കടൽ കണ്ട് കളി ആസ്വദിക്കാനുള്ള കിടിലൻ അവസരമാണിത്. കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. പതിനായിരം പേരെ ലോകകപ്പ് ദിനങ്ങളിൽ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇതിനായി സ്ഥാപിക്കുന്നത്. രണ്ടാമത്തെ വേദി ദുബായ് എക്സ്പോ സിറ്റിയാണ്. അൽ വസൽ അങ്കണവും വിശാലമായ ജൂബിലി പാർക്കുമാണ് കാണികൾകളെ കാത്തിരിക്കുന്നത്. മേശകളും കസേരകളും സജ്ജീകരിച്ച് പതിനായിരം പേരെ ഉൾക്കൊള്ളിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. കുടുംബസമേതം മത്സരങ്ങൾ കാണാൻ പറ്റിയ സ്ഥലമാണിത്. ജുമൈരയിലെ ഹിൽട്ടൻ ഹോട്ടലാണ് മൂന്നാമത്തെ സ്ഥലം. ഹോട്ടലിന്റെ പരിസരം ഒരു കളിക്കളത്തിന്റെ പ്രതീതിയിൽ ഒരുക്കാനാണ് പദ്ധതി. ദുബായ് സ്പോർട്സ് സിറ്റിയിലെ ദ സ്ക്വയർ ഐഎസ്ഡി 5000 പേരെ ഉൾക്കൊള്ളും വരെ പ്രവേശനം നൽകും. ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററിലും ലോകകപ്പിന്റെ ആരവം ഉയരും. സംഗീത പരിപാടികളോടെയാണ് ജബൽ അലിയിലെ സോൾ ബീച്ച് കാണികളെ സ്വാ​ഗതം ചെയ്യുന്നത്. ഇബ്നു ബത്തൂത്ത മാൾ, ബാരാസ്റ്റി ബീച്ച്, സോഹോ ഗാർഡൻ, ബുർജുൽ അറബ് ,ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അവന്യൂ കവാട മേഖലയിലും കളി കാണാൻ സൗകര്യമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *