Posted By user Posted On

tesco share price സന്തോഷവാർത്ത; യുഎഇയിൽ പലചരക്ക് സാധനങ്ങളുടെ വില കുറയാൻ സാധ്യത

യുഎഇ; യുഎഇയിൽ പലചരക്ക് സാധനങ്ങളുടെ വില കുറയാൻ സാധ്യത tesco share price. പുതിയ വിപണികളിലേക്കുള്ള പ്രവേശനവും, ചരക്കുകളുടെ വില നിയന്ത്രിക്കാൻ അധികാരികൾ സ്വീകരിച്ച വിപണി അനുകൂല നയങ്ങളുമാണ് പല ചരക്ക് സാധനങ്ങളുടെ വിലകുറയാൻ കാരണമാകുന്നത്. ഉപഭോക്തൃ വസ്തുക്കളുടെ ഉയർന്ന വില കാരണം രാജ്യം പണപ്പെരുപ്പവുമായി പോരാടുമ്പോളാണ് ഈ വില ഇടിവ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. , ചരക്കുകളുടെ കുറഞ്ഞ വില, അവശ്യവസ്തുക്കളുടെ ലഭ്യത, എന്നിവ കാരണം യുഎഇയിലെ പലചരക്ക് വില വരും മാസങ്ങളിൽ ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. ചില്ലറ വ്യാപാരികൾക്ക് പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, ചിക്കൻ, ബീൻസ്, റൊട്ടി, ഗോതമ്പ് എന്നിവയുൾപ്പെടെ ഒമ്പത് അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ അനുവാദമില്ല എന്ന പുതിയ നയം കഴിഞ്ഞയാഴ്ച്ചയാണ് രാജ്യത്ത് നിലവിൽ വന്നത്. ഇത്തരത്തിൽ വില വർദ്ധിപ്പിക്കാൻ കഴിയാത്ത സാധനങ്ങളുടെ പ്രാഥമിക പട്ടികയാണിത്. ഇതിനോടൊപ്പം ഇനിയും കൂടുതൽ സാധനങ്ങൾ ചേർക്കാൻ സാധ്യതയുണ്ട്. പാൽ, ചിക്കൻ, മുട്ട, റൊട്ടി, മാവ്, പഞ്ചസാര, ഉപ്പ്, അരി, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയ അവശ്യ ഉൽപന്നങ്ങളുടെ വിലവർദ്ധനവിന്റെ തെളിവ് വിതരണക്കാർ നൽകേണ്ട പുതിയ നയത്തിന് ഈ വർഷത്തിന്റെ തുടക്കത്തിൽ യുഎഇ അംഗീകാരം നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *