Posted By user Posted On

cheapest taxi serviceഅനധികൃത ടാക്സി സര്‍വിസ് നടത്തിയതിന് യുഎഇയിൽ 1,813 കേസുകള്‍; ജനങ്ങൾ അംഗീകൃത യാത്രാമാര്‍ഗങ്ങള്‍ സ്വീകരിക്കമെന്ന് മുന്നറിയിപ്പ്

റാസല്‍ഖൈമ: അനധികൃത ടാക്സി സര്‍വിസ് നടത്തിയതിന് റാസല്‍ഖൈമയിൽ 1,813 കേസുകള്‍ റിപ്പോർട്ട് ചെയ്തതായി റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അനധികൃത സര്‍വിസുകള്‍ക്ക് 5000 മുതല്‍ 10,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുന്നത്. കേസിന്‍റെ സ്വഭാവമനുസരിച്ച് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ അനുബന്ധ ശിക്ഷ നടപടികളും നിയമവിരുദ്ധ സര്‍വിസ് നടത്തുന്നവര്‍ക്ക് മേലുണ്ടാകും. ഇത്തരത്തിൽ നടത്തുന്ന അനധികൃത ടാക്സി സർവീസുകൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ സമൂഹം അനധികൃത യാത്രാമാര്‍ഗങ്ങള്‍ ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കണമെന്നും റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ആവശ്യ​പ്പെട്ടു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്തരത്തിൽ സ്വകാര്യ വാഹനങ്ങളുടെ നിയമവിരുദ്ധ സര്‍വിസുകള്‍ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. പല വാഹനങ്ങളും കാലഹരണപ്പെട്ടതും ഇന്‍ഷുറന്‍സ് പുതുക്കാതെയുമാണ് സര്‍വിസുകള്‍ നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *