labour serviceതൊഴിലാളിക്ക് പരുക്കേറ്റാൽ മുഴുവൻ ശമ്പളവും നൽകണം; യുഎഇയിലെ പുതിയ നയം ഇങ്ങനെ
ദുബായ്; രാജ്യത്ത് തൊഴിലാളികൾ രോഗബാധിരാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ അവരുടെ ചികിത്സാ കാലത്ത് തൊഴിൽദാതാവ് അയാൾക്ക് പൂർണ വേതനം നൽകണം labour service. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറു മാസം വരെ തൊഴിലാളിക്കു പൂർണ വേതനം നൽകണമെന്നാണ് വ്യവസ്ഥയെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗം സുഖപ്പെടും വരെ വേതനം നൽകണമെന്നും ഇനി ചികിത്സാ കാലാവധി നീളുകയാണെങ്കിൽ അടുത്ത 6 മാസം പകുതി വേതനം നൽകണമെന്നുമാണ് ചട്ടം.ജോലിക്കിടെ തൊഴിലാളി മരിച്ചാൽ കുടുംബത്തിനു നഷ്ടപരിഹാരം നൽകണം. 24 മാസത്തെ വേതനമാണ് നഷ്ടപരിഹാരമായി കുടുംബത്തിന് നൽകേണ്ടത്. അത് 18 ദിർഹത്തിൽ കുറയരുതെന്നും വ്യസ്ഥയുണ്ട്. ഇത്തരത്തിൽ നഷ്ടപരിഹാരമായി പരമാവധി 2 ലക്ഷം ദിർഹം വരെ നൽകാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)