moon missionചന്ദ്രനെ തൊടാൻ; യുഎഇയുടെ ചാന്ദ്ര ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
യുഎഇ; യുഎഇയുടെ ചാന്ദ്ര ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു moon mission. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് നവംബർ 28 തിങ്കളാഴ്ചയാണ് വിക്ഷേപണം. ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. വ്യാഴാഴ്ച ജപ്പാനിൽ നിന്നുള്ള മിഷൻ 1 പ്രീ-ലോഞ്ച് പത്രസമ്മേളനത്തിലാണ് പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. ജപ്പാൻ സമയം 5:46 നാണ് വിക്ഷേപണം സജ്ജീകരിച്ചിരിക്കുന്നത്. അതായത് യുഎഇ സമയം 12.46. ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസ് ഇൻക്, യുഎഇയുടെ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കും. ഫ്ലോറിഡയിലെ ചുഴലിക്കാൻ വിക്ഷേപണത്തെ ബാധിക്കുമെന്ന പേടി ഉണ്ടായിരുന്നെന്നും, എന്നാൽ സ്‌പേസ് എക്‌സുമായി ആവർത്തിച്ചുള്ള ചർച്ചകൾക്കും ഫ്ലോറിഡയിലെ വിക്ഷേപണ സൈറ്റിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വീണ്ടും വിക്ഷേപണം നടത്താൻ തീരുമാനിക്കുകയായിരുന്നെന്നും പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ispace inc സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ പറഞ്ഞു. അതേസമയം, ചന്ദ്രനിലേക്കുള്ള പുതിയ എമിറാത്തി മിഷന്റെ വിക്ഷേപണത്തിനായി യുഎഇയിലെ മുഹമ്മദ് ബിൻ റാഷിദ് സെന്ററിൽ (എംബിആർഎസ്‌സി) നിന്നുള്ള ഒരു സംഘം ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്. ഇന്ന് വിക്ഷേപണത്തിന്റെ ഔദ്യോഗിക കൗണ്ട്ഡൗൺ ആരംഭിക്കും എന്നാണ് വിവരം. താനും സംഘവും വിക്ഷേപണ ദൗത്യത്തിന് തയ്യാറെടുക്കുന്നതിനായി ഫ്ലോറിഡയിൽ എത്തിയതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ഡയറക്ടർ ജനറൽ സലേം അൽ മർറി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)