Posted By user Posted On

three yearഅതിദാരുണം; യുഎഇയിൽ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

യുഎഇ; യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം three year. ഷാർജയിൽ അൽ തവൂൺ ഏരിയയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഏഷ്യൻ വംശജനായ മൂന്ന് വയസ്സുള്ള കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ഉടൻ തന്നെ അപകടത്തെക്കുറിച്ച് പോലീസിന് ഒരു കോൾ ലഭിക്കുകയും ഓപ്പറേഷൻ റൂം അടുത്തുള്ള പട്രോളിംഗിനെ അയക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോളേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി അൽ ബുഹൈറ പോലീസ് കേസിന്റെ രേഖകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ ഇതുവരെ മറ്റ് സംശയാസ്പദമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിനായി കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിൽ കേസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇത്തരത്തിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *