rta road signsഅപ്രതീക്ഷിതമായി ട്രാഫിക് സിഗ്നൽ നിലച്ചു, വാഹനങ്ങളെ നിയന്ത്രിച്ച് പ്രവാസി; അഭിനന്ദനവുമായി പൊലീസ്
ദുബായ്: നഗരത്തിലെ തിരക്കിട്ട ജങ്ഷനിൽ അപ്രതീക്ഷിതമായി സിഗ്നൽ നിലച്ചപ്പോൾ ട്രാഫിക് നിയന്ത്രിച്ച് താരമായിരിക്കുകയാണ് ഒരു പ്രവാസി rta road signs. പാക്കിസ്ഥാൻ പൗരനായ അബ്ബാസ് ഖാന് ഭട്ടി ഖാന് എന്നയാൾ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് യുഎഇയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തിരക്കേറിയ നിരത്തിലെ ഇന്റര്‍സെക്ഷനില്‍ രാവിലെ 6.30ഓടെ സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ അബ്ബാസ് ഖാന് ഇന്റര്‍സെക്ഷന്റെ മദ്ധ്യഭാഗത്ത് നിന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓരോ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ ഊഴമനുസരിച്ച് കടത്തിവിടുകയായിരുന്നു. പൊലീസ് പട്രോളിങ് സംഘം സംഭവസ്ഥലത്ത് എത്തിച്ചേരുംവരെ ഇദ്ദേഹം ട്രാഫിക് നിയന്ത്രണം തുടർന്നു. വിഡിയോ വൈറലായതോടെ അബ്ബാസ് ഖാൻ ഭാട്ടിക്ക് വിവിധ തുറകളിൽനിന്ന് അഭിനന്ദനം പ്രവാഹമായിരുന്നു. ഇദ്ദേഹത്തെ പ്രത്യേക പുരസ്കാരം നല്കി ദുബായ് പൊലീസും ആദരിച്ചു. ദുബായ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇയാളുടെ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ബാസ് ഖാന്റെ പ്രവർത്തനം അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും റോഡ് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രവർത്തനം സഹായിച്ചെന്നും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല പ്രവർത്തിച്ചതെന്നും മാനുഷികമായ പ്രവർത്തനമെന്ന നിലയിൽ കണ്ടാണ് ചെയ്തതെന്നും അബ്ബാസ് ഖാൻ പറഞ്ഞു. തനിക്ക് ലഭിച്ച ആദരവില്‍ അദ്ദേഹം നന്ദി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)