divorce papersനിക്ഷേപത്തട്ടിപ്പ്; യുഎഇയിൽ യുവതിയെ കബളിപ്പിച്ച് യുവാവ് കൈക്കലാക്കിയത് 560,000 ദിർഹം
യുഎഇ; നിക്ഷേപ തട്ടിപ്പ് നടത്തി യുവതിയെ കബളിപ്പിച്ച് 560,000 ദിർഹം divorce papers കൈക്കലാക്കിയ യുവാവ് മുഴുവൻ പണവും തിരിച്ച് നൽകണമെന്ന് കോടതി. അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതിയിൽ ഇരയായ യുവതി തന്റെ പക്കൽ നിന്ന് തട്ടിപ്പ് നടത്തിയ 560,000 ദിർഹം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു.തനിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് 100,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രതി ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി തന്നെ കബളിപ്പിച്ചെന്നും തനിക്ക്
നിക്ഷേപിക്കാൻ കഴിയുന്ന ലാഭകരമായ ഒരു ബിസിനസ്സാണെന്ന് പറഞ്ഞ് പണം തട്ടിയെന്നും പരാതിക്കാരി വ്യക്തമാക്കി. ഇയാളും ഇതേ ബിസിനസിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനാലാണ് താൻ ഇയാളെ വിശ്വസിച്ചതെന്ന് യുവതി പറഞ്ഞു. തുടർന്ന് ബിസിനസ്സിൽ പണം നിക്ഷേപിക്കാനായി. താൻ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 560,000 ദിർഹം ട്രാൻസ്ഫർ ചെയ്തെന്നും എന്നാൽ പ്രതിമാസം ലാഭം നേടാനാകുമെന്ന് പറഞ്ഞെങ്കിലും ഇത് ഉണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു. മാസങ്ങളോളം കാത്തിരുന്ന ശേഷം യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലായതോടെയാണ് കോടതിയെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. നേരത്തെ ഇയാൾക്കെതിരെ ക്രിമിനൽ പരാതി നൽകിയിരുന്നതായും അബുദാബി ക്രിമിനൽ കോടതി തട്ടിപ്പിന് ശിക്ഷിച്ചതായും യുവതി പറഞ്ഞു. ഇതിന് ശേഷമാണ് പണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവതി ഇയാൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. എല്ലാ കക്ഷികളിൽ നിന്നും കേട്ട ശേഷംപ്രതി സ്ത്രീയിൽ നിന്ന് തട്ടിപ്പ് നടത്തിയ 560,000 ദിർഹം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ പരാതിക്കാരിയുടെ കോടതി ചെലവുകളും പ്രതി വഹിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)