Posted By user Posted On

gonpachi restaurantഅമ്പോ, ഇങ്ങനെ പോയാൽ കീശ കാലിയാകും!!; യുഎഇയിൽ 600000 ദിർഹം റസ്റ്റോറന്റ് ബില്ല്

യുഎഇ; അബുദാബിയിലെ പ്രശസ്തമായ ഒരു റസ്റ്റോറന്റിലെ ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് gonpachi restaurant. 615,065 ദിര്‍ഹമാണ് ബില്ല്, ഒന്നു ഞെട്ടിയില്ലേ. അബുദാബിയിലെ പ്രശസ്തമായ Nusr-Et Steakhouse-ല്‍ ഒരു രാത്രി ഡൈനിങ്ങിനായി ഉപഭോക്താവ് ചിലവാക്കിയ തുകയാണിത്. ഈ ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ചെയ്യുന്നത്.’ഗുണനിലവാരം ഒരിക്കലും ചെലവേറിയതല്ല’ എന്ന അടിക്കുറിപ്പോടെറെസ്റ്റോറന്റ് ഉടമയായ ഷെഫ് നുസ്രെത് ഗോകെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ബില്ല് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് കുപ്പി പെട്രസിന്റെ ഓര്‍ഡറാണ് ബില്ലിലെ ഏറ്റവും വിലയേറിയ ഇനം, അതിന് 325,000 ദിര്‍ഹമാണ് വില. രണ്ട് കുപ്പി പെട്രസ് 2200,000 ദിര്‍ഹം വിലയുള്ളതാണ്. ഈ ബില്ലിന്റെ വാറ്റ് മാത്രം 29,000 ദിര്‍ഹത്തിന് മുകളിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. അബുദാബിയിലെ അല്‍ മരിയ ദ്വീപിലെ ഗലേറിയയിലെ ഔട്ട്ലെറ്റിലേതാണ് ഈ ബില്‍. സ്റ്റീക്ക്ഹൗസില്‍ വിലയേറിയ നിരവധി വിഭവങ്ങളാണ് വിളമ്പുന്നത്. സ്വര്‍ണ്ണ ഇലകളില്‍ പൊതിഞ്ഞ സ്വര്‍ണ്ണ ബര്‍ഗറും സ്വര്‍ണ്ണ ടോമാഹോക്കും ഉള്‍പ്പെടെ നിരവധി വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത.സാള്‍ട്ട് ബേ എന്ന വിളിപ്പേരുള്ള നുസ്രെറ്റ് ഗോക്സെ എന്ന ടര്‍ക്കിഷ് സംരംഭകനാണ് ഹോട്ടലിന്റെ അമരക്കാരൻ. ഇദ്ദേഹത്തിൽ 7 രാജ്യങ്ങളില്‍ ആഡംബര സ്റ്റീക്ക് ഹൗസുകളുടെ ശൃംഖലയുണ്ട്. 2010-ല്‍ തുര്‍ക്കിയില്‍ തന്റെ റെസ്റ്റോറന്റ് തുറക്കുന്നതിന് മുമ്പ് ഷെഫ് എന്ന നിലയില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി വര്‍ഷങ്ങളോളം സൗജന്യമായി ജോലി ചെയ്ത ആളാണ് ഗോക്സെ. 2014-ലാണ് അദ്ദേഹം ദുബായില്‍ ആദ്യത്തെ റെസ്റ്റോറന്റ് തുടങ്ങിയത്. സാമ്പത്തികമായ പിന്നോക്കം നിന്ന വീട്ടിൽ ജനിച്ചു വളർന്ന ഗോക്സെ പഠനം പാതി വഴിയിൽ നിർത്തിയാണ് പാചകത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മോശമായില്ല. ഇന്ന് 49 ദശലക്ഷത്തിലധികം ആളുകള്‍ അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ലിയനാര്‍ഡോ ഡികാപ്രിയോ, ലയണല്‍ മെസ്സി തുടങ്ങിയരും അദ്ദേഹത്തിന്റെ ഉപഭോക്താക്കളിലെ പ്രമുഖരാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *