Posted By user Posted On

hay fever symptomsയുഎഇയിൽ പകർച്ചപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും അറിഞ്ഞിരിക്കാം

അബുദാബി; യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) പടർന്നു പിടിക്കുന്നു hay fever symptoms. ചില എമിറേറ്റുകളിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത സ്ഥിതി വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. കുട്ടികളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്ക്കൂളിലേക്ക് വിടരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശം നൽകിയിരുന്നു. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നുമാണ് ഡോക്ടർമാർ അടക്കം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഫ്ലൂ വാക്സീൻ എടുത്താൽ രോഗം ഗുരുതരമാകുന്നത് തടയാമെന്നും ഓർമിപ്പിക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഫ്ലൂ വാക്സീൻ ലഭിക്കും. 5നു താഴെയും 65 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് സൗജന്യമാണ്. അല്ലാത്തവർ 50 ദിർഹം നൽകണം. 6 മാസവും അതിനുമുകളിലും പ്രായമായുള്ള കുട്ടികൾക്ക് കുത്തിവയ്പ് എടുക്കാം. ഇൻഫ്ലുവൻസ എ, ബി, റെസ്പിറേറ്ററി സെൻസേഷണൽ വൈറസ് (ആർഎസ്്‌വി) എന്നിവയാണ് നിലവിൽ രാജ്യത്ത് പടരുന്ന വൈറസുകൾ. ഈ വൈറസുകൾ ചെറിയ കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞ ആസ്മ, ശ്വാസകോശ രോഗികൾ എന്നിവരിൽ രോ​ഗം വശളാക്കി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഇൻഫ്ലുവൻസ എയാണ് വ്യാപകമായി കണ്ടുവരുന്നത്. രോഗമുള്ളവർ സ്കൂളിലെത്തിയാൽ മറ്റു വിദ്യാർഥികൾക്കും അവരിലൂടെ കുടുംബാംഗങ്ങൾക്കും പടരും. ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. എന്നാൽ കോവിഡ് പ്രതിരോധ മികവിൽ കഴിഞ്ഞ 2 വർഷം ഫ്ലൂ കുറവായിരുന്നു. മാസ്ക് ഉൾപ്പെടെ നിയന്ത്രണങ്ങളെല്ലാം നീങ്ങിയതും കൂട്ടംകൂടാൻ തുടങ്ങിയതും രോഗവ്യാപനത്തിലേക്കു നയിച്ചു.

രോ​ഗലക്ഷണങ്ങൾ

  1. ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി,
  2. ജലദോഷം, തുമ്മൽ,
  3. തലവേദന, തലകറക്കം,
  4. വിശപ്പില്ലായ്മ
  5. കഫക്കെട്ട്,
  6. വയറു വേദന, ഛർദി, വയറിളക്കം
  7. ശരീരവേദന ക്ഷീണം

പ്രതിരോധ മാർ​ഗങ്ങൾ

1.ശുചിത്വം പാലിക്കുക

  1. സോപ്പു വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക
  2. മാസ്ക് ധരിക്കുക
  3. രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക
    5.‌സമീകൃത ആഹാരം കഴിക്കുക
  4. തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം
  5. നന്നായി വിശ്രമിക്കുക
  6. വെള്ളം കുടിക്കുക
  7. ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കുക

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *