pay fineരണ്ട് വര്‍ഷത്തിനിടെ വരുത്തിവച്ചത് മൂന്ന് ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍; ഡ്രൈവര്‍ക്കെതിരെ പരാതിയുമായി തൊഴിൽ ഉടമ
അബുദാബി: ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി തൊഴിൽ ഉടമ pay fine. രണ്ട് വര്‍ഷം കൊണ്ട് വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ വരുത്തിവെച്ചന്നാണ് പരാതി. ഡ്രൈവര്‍ ജോലി ചെയ്‍ത കാലയളവില്‍ ആകെ 13,400 ദിര്‍ഹത്തിന്റെ (മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയാണ് തനിക്ക് ലഭിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഈ തുക ഡ്രൈവര്‍ തന്നെ അടയ്ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴ അടയ്ക്കുന്ന ദിവസം വരെയുള്ള 12 ശതമാനം പലിശയും ഡ്രൈവറില്‍ നിന്ന് ഈടാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. തന്റെ സ്വകാര്യ ഡ്രൈവറായി ആരോപണ വിധേയനായ വ്യക്തി ജോലി ചെയ്‍തിരുന്നുവെന്നും ഹൗസ് ഡ്രൈവർ എന്ന നിലയിൽ ഇയാളുമായി രണ്ട് വര്‍ഷത്തെ തൊഴില്‍ കരാറാണ് ഉണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു. കേസുമായി യുവതി ആദ്യം ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കേസല്ലെന്ന് അറിയിച്ച് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയെ സമീപിക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിക്കുകയായിരുന്നു. രണ്ട് ഭാഗത്തെയും വാദങ്ങള്‍ പരിഗണിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്‍ത സിവില്‍ കോടതി ജഡ്‍ജി ഒടുവില്‍ കേസ് തള്ളി. കൂടാതെ, ആരോപണ വിധേയനായ ഡ്രൈവറുടെ കോടതി ചെലവ് തൊഴിലുടമ തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)