Posted By user Posted On

taxi boatയുഎഇയിൽ നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി പുതിയ വാട്ടര്‍ ടാക്സി സര്‍വീസ് തുടങ്ങി

യുഎഇ; അബുദാബി നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി പുതിയ വാട്ടര്‍ ടാക്സി സര്‍വീസ് തുടങ്ങി taxi boat. ഗ്രേറ്റര്‍ യാസ് ബേ, റാഹ ബീച്ച് പ്രദേശങ്ങള്‍ക്കായിട്ടാണ് പുതിയ പുതിയ പബ്ലിക് വാട്ടര്‍ ടാക്‌സി സേവനം തുടങ്ങിയത്. അബുദാബി മാരിടൈം ആണ് ഈ സന്തോഷവാർത്ത പൊതുജനത്തെ അറിയിച്ചത്. അബുദാബി മാരിടൈമുമായി സഹകരിച്ച് നൂതന സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എഡി പോര്‍ട്ട് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബുദാബി നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തിരക്കുള്ള സ്ഥലങ്ങളിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാക്കുന്നുവെന്നും മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് (ഡിഎംടി) ഓപ്പറേഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. സലേം ഖല്‍ഫാന്‍ അല്‍ കാബി പറഞ്ഞു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ദ്വീപിന്റെ പ്രധാനപ്പെട്ട ആകർഷണങ്ങൾ ആസ്വദിക്കാൻ മികച്ച കണക്റ്റിവിറ്റി ഉപയോഗിച്ച് അവസരമൊരുക്കാനാണ് ശ്രമിക്കുന്നതെന്ന് മിറലിന്റെ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദല്ല അല്‍ സാബി പറഞ്ഞു. വിശാലമായ യാസ് ബേ, റാഹ ബീച്ച് പ്രദേശങ്ങളില്‍ പബ്ലിക് വാട്ടര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിക്കുന്നത് ലോകോത്തര പൊതു ജലഗതാഗതം വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ദീര്‍ഘകാല പദ്ധതികളുടെ സുപ്രധാന നിമിഷമാണെന്ന് അബുദാബി മാരിടൈം മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സെയ്ഫ് അല്‍ മെയിരി പറഞ്ഞു. ഈ സേവനം ആഴ്ച ഏഴ് ദിവസവും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. തുടക്കത്തില്‍ യാസ് ബേ, യാസ് മറീന, അല്‍ ബന്ദര്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ഡിമാന്‍ഡുള്ള സ്ഥലങ്ങളിലാണ് ഈ സേവനം ലഭിക്കുക. പിന്നീട് എല്ലാ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. ഓരോ മണിക്കൂറിലും ഓരോ സ്റ്റോപ്പിലും ടാക്‌സി സേവനം ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *