Posted By user Posted On

adidas runners dubaiഫിറ്റ്നസ് മുഖ്യം ബി​ഗിലേ!!; ദുബായ് റണ്ണിനൊരുങ്ങി രാജ്യം, നാളെ ​ഗതാ​ഗത നിയന്ത്രണം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ദുബൈ: ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ദുബായ് റൺ ഞായറാഴ്ച പുലർച്ചെ നടക്കും adidas runners dubai. ലോകത്തിലെ ഏറ്റവുംവലിയ വിനോദഓട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 5, 10 കിലോമീറ്ററുകളിലായി ശൈഖ് സായിദ് റോഡിലാണ് ദുബായ് നിവാസികൾ ഓടാനിറങ്ങുന്നത്. ഇതോടെ, ഞായറാഴ്ച പുലർച്ചെ ശൈഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും. ഓട്ടം തുടങ്ങുന്നത് 6.30നാണെങ്കിലും എല്ലാവരും പുലർച്ച നാലിന് റിപ്പോർട്ട് ചെയ്യണം. സന്ദർശകരും താമസക്കാരുമുൾപ്പടെ ഒട്ടേറെ ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാനായി ഒരുങ്ങുന്നത്. അഞ്ചു കി.മീറ്റർ ഓട്ടം തുടങ്ങുന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ്. ബുർജ് ഖലീഫ, ദുബൈ ഒപ്പറ എന്നിവക്ക് സമീപത്തുകൂടി പോകുന്ന റൺ ദുബൈ മാളിന് മുന്നിൽ സമാപിക്കും. പത്തു കി.മീറ്റർ റൈഡ് പോകുന്നത് ദുബൈ കനാലിന് സമീപത്തുകൂടിയാണ്. വേൾഡ് ട്രേഡ് സെന്‍ററിന് മുന്നിലൂടെ പോയി തിരിച്ച് ഡി.ഐ.എഫ്.സിക്ക് സമീപത്തെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കും.പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്ത് അവരുടെ നമ്പറുകൾ കരസ്ഥമാകാക്കണമെന്നും അധികൃതർ അറിയിച്ചു. ഇബ്ൻ ബത്തൂത്ത മാൾ,ദുബായ് ഹിൽസ് മാൾ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്കുള്ള ബിബ് വിതരണം നേരത്തേ തുടങ്ങിയിരുന്നു. ഇനിയും വാങ്ങാത്തവർ ഇന്നുതന്നെ ബിബ് വാങ്ങണം.ഇബ്നു ബത്തൂത്ത മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര എന്നിവിടങ്ങളിലാണ് ബിബ് വിതരണം ചെയ്യുന്നത്. മാൾ സമയം അവസാനിക്കുന്നതിനുമുമ്പ് ബിബുകൾ കൈപ്പറ്റണം. ദുബായ് മെട്രോ 3.30 മുതൽ ഓടിത്തുടങ്ങും.എല്ലാ മെട്രോ സ്റ്റേഷനുകളിലും പരിമിതമായ കാർ പാർക്കിങ് സൗകര്യം ലഭ്യമായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 1,46,000 ആളുകളുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിറ്റി ഫിറ്റ്‌നസ് ഇവന്റായി ദുബായ് റൺ മാറിക്കഴിഞ്ഞിരുന്നു.മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഓടാനിറങ്ങുന്ന ദിവസം കൂടിയാണിത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *