Posted By user Posted On

pay fineയുഎഇയില്‍ ട്രാഫിക് പിഴയില്‍ ഇളവ്; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

അജ്മാന്‍: യുഎഇയിലെ അജ്മാന്‍ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കിയത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും pay fine. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് പിഴ ഇളവ് നൽകിയത്. അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. ഇളവ് അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ബാധകമാണ്. എന്നാൽ ചില ​ഗുരുതര ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇളവ് കിട്ടില്ല. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നീ നിയമ ലംഘനങ്ങൾക്കാണ് പിഴയിൽ ഇളവ് ലഭിക്കാതിരിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷന്‍, അജ്മാന്‍ പൊലീസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, വെബ്സൈറ്റ് എന്നിവ വഴിയോ സഹേല്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വഴിയോ അജ്മാന്‍ പൊലീസിന്‍റെ സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ സ്മാര്‍ട് പേയ്മെന്‍റ് വഴിയോ പിഴ അടയ്ക്കാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *