Posted By user Posted On

divorce papersയുഎഇയിൽ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചു; യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി divorce papers. മൂന്ന് വർഷത്തെ തടവും 20,000 ദിർഹം പിഴയും ആണ് വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും. ദുബായ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഡിസംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡമാക് ഹിൽസിലെ വില്ലയിൽ വച്ചായിരുന്നു കൊലപാതക ശ്രമം. തന്റെ സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ചെന്നും ആക്രമണം നടന്ന ദിവസം സുഹൃത്ത് ചോരിൽ കുളിച്ച് തന്റെ വീട്ടിൽ എത്തിയെന്നും കാട്ടി ഇരയുടെ മറ്റൊരു സുഹൃത്താണ് പരാതി നൽകിയത്. തങ്ങൾക്കിടയിൽ തർക്കമുണ്ടായതിനെ തുടർന്ന് ബിസിനസ് പങ്കാളി തന്നെ ആക്രമിച്ചതായി ഇര മൊഴി നൽകി. ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. പ്രതിയുമായി സൗഹൃദത്തിലാണെന്നും നിക്ഷേപിക്കാൻ കുറച്ച് പണം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഭവദിവസം പ്രതി നൽകിയ പണം മയക്ക് മരുന്നിനായി ചിലവഴിച്ചതിനാൽ ഇരയുമായി വഴക്കിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഇരു വിഭാ​ഗത്തിന്റെയും വാദം കേട്ട ശേഷം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *