Posted By user Posted On

divorce papersയുഎഇ പാര്‍ക്കിലെ ഊ‍ഞ്ഞാല്‍ പൊട്ടിവീണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവം; ഒന്നരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അബുദാബി: യുഎഇയിലെ പബ്ലിക് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന divorce papers ഊഞ്ഞാല്‍ പൊട്ടിവീണ് പെൺകുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ ഒന്നരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി. വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ഏഴ് ലക്ഷം ദിര്‍ഹം (ഒന്നര കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ കുടുംബത്തിന് നിയമനടപടികള്‍ക്ക് ചെലവായ തുകയും പാര്‍ക്ക് മാനേജ്മെന്റ് നല്‍കണം. കേസില്‍ നേരത്തെ കീഴ്‍കോടതി നല്‍കിയ ഉത്തരവ് അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാര തുക നാല് ലക്ഷം ദിര്‍ഹത്തില്‍ നിന്ന് ഏഴ് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തുകയും ചെയ്തു. പാര്‍ക്ക് മാനേജ്‍മെന്റ് നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. അല്‍ ഐനിലെ പാര്‍ക്കില്‍ കളിക്കുമ്പോഴാണ് ഊഞ്ഞാല്‍ പൊട്ടി പെൺകുട്ടിയുടെ തലയില്‍ വീണത്. പാര്‍ക്ക് മാനേജ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും അതുകൊണ്ട് തന്നെ 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്. സ്‍കൂളില്‍ നിന്നുള്ള പഠന യാത്രയ്ക്കിടെയായിരുന്നു അല്‍ ഐനിലെ പാര്‍ക്കിലെ ഊഞ്ഞാല്‍ പൊട്ടിവീണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ഫോറന്‍സിക് റിപ്പോർട്ട് അനുസരിച്ച് ഇരയായ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മുഖത്തും കഴുത്തിലും മുറിവുകളുണ്ടായെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. കൂടാതെ കുട്ടിയുടെ ഓര്‍മശക്തിക്ക് അപകടത്തിന് ശേഷം തകരാര്‍ സംഭവിച്ചെന്നും പരാതിക്കാരൻ വ്യക്തമാക്കി. അടിക്കടിയുള്ള തലവേദനയും ശ്രദ്ധക്കുറവും സ്വഭാവത്തില്‍ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളും ഇപ്പോള്‍ കുട്ടിയെ അലട്ടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ആദ്യം പ്രാഥമിക ക്രിമനല്‍ കോടതിയാണ് കേസ് പരി​ഗണിച്ചത്. അന്ന് കോടതി പാര്‍ക്ക് മാനേജ്‍മെന്റ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് നഷ്ടപരിഹാരം തേടി കുട്ടിയുടെ കുടുംബം സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *