Posted By user Posted On

pineappleപൈനാപ്പിളിനകത്ത് ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍

ദുബായ്: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ pineapple ശ്രമിച്ച യാത്രക്കാരന്‍ ദുബായ് വിമാനത്താവളത്തില്‍ പിടിയില്‍. കസ്റ്റംസ് അധികൃതര്‍ക്ക് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരൻ പിടിയിലായത്. കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടർന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരു കാർഡ്ബോർഡ് പെട്ടിയിലാണ് പൈനാപ്പിൾ കൊണ്ടുവന്നത്. ഇത് കണ്ട് സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ പെട്ടിയിൽ എന്തെങ്കിലും നിരോധിത വസ്തുക്കളുണ്ടോ എന്ന് യാത്രക്കാരനോട് ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടി സ്‌കാന്‍ ചെയ്തപ്പോളാണ് പൈനാപ്പിളിനകത്ത് കറുത്ത നിറത്തിലെ പ്ലാസ്റ്റിക് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. 399 റോള്‍ കഞ്ചാവാണ് പൈനപ്പാളിനകത്ത് കവറിൽ ഒളിപ്പിച്ച് നടത്തിയത്. പിടികൂടിയ കഞ്ചാവിന് ആകെ 417.30 ഗ്രാം ഭാരമുണ്ട്. തുടർന്ന് യാത്രക്കാരനെ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് കൈമാറി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *