
asian resturant near meസ്നേഹം വിളമ്പുന്ന ഇടം; ദുബായിലെ പ്രമുഖ റസ്റ്റോറന്റിൽ സൗജന്യം ഭക്ഷണ വിതരണം
“നിങ്ങൾക്ക് സന്തോഷവാനായിരിക്കണമെങ്കിൽ, മറ്റുള്ളവരെ സഹായിക്കുക.” asian resturant near meഈജിപ്ഷ്യൻ റസ്‌റ്റോറന്റിന്റെ മാനേജരായ അതിയ യൂസഫിന്റെ തത്വശാസ്ത്രം ഇതാണ്. അബു ഹെയിലിലെ പരമ്പരാഗത ഈജിപ്ഷ്യൻ ഭക്ഷണത്തിന് പേരുകേട്ട റസ്റ്റോറന്റായ ഫത്ത കവാറെയിൽ ‘എല്ലാം അല്ലാഹുവിനുള്ളതാണ്. ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതി തുടങ്ങിയിരിക്കുകയാണ് ഇവിടെ. ഭക്ഷണം വാങ്ങിക്കഴിക്കാൻ സാധിക്കാത്തവർ റെസ്റ്റോറന്റിനടുത്ത് പലപ്പോളും വരാറുണ്ട്, ഇത് റെസ്റ്റോറന്റിന്റെ ഉടമകൾ ശ്രദ്ധിച്ചതോടെയാണ് ഈ സംരംഭം ആരംഭിച്ചത്. അത്തരത്തിലുള്ളവർക്ക് മാന്യമായ ഭക്ഷണം എങ്ങനെ നൽകാമെന്ന് അവർ ചിന്തിക്കാൻ തുടങ്ങിയെന്നും തുടർന്ന് അവർക്ക് ഭക്ഷണം നൽകിത്തുടങ്ങിയെന്നും അധികൃതർ പറയുന്നു.അബു ഹെയിൽ ശാഖ തുടങ്ങിയ റമദാൻ മാസം മുതലാണ് ഈ സംരംഭം ആരംഭിച്ചത്. കൊവിഡിന്റെ തുടക്കം മുതൽ പലരും ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോകുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും അതോടെയാണ് ആളുകളെ സഹായിക്കാൻ തുടങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി.“ഞങ്ങൾ സഹായിക്കാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം ദൈവത്തിന്റേതാണ്, നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് ചെലവഴിക്കുക എന്നത് ഇസ്ലാമിക പഠിപ്പിക്കലാണെന്നും“ അവർ കൂട്ടിച്ചേർത്തു. ഈ സംരഭത്തിനായി ആളുകളെ മുന്നോട്ട് കൊണ്ടുവരുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണെന്നും വിശക്കുന്നവരെ പലപ്പോളും നമ്മൾ കാണുന്നുണ്ടെങ്കിലും പലരും എന്നാണ് ഭക്ഷണം കഴിക്കാൻ വരില്ലെന്നുമാണ് ഇവിടെയുള്ളവർ പറയുന്നത്. അത്തരക്കാരെ റസ്റ്റോറന്റിലേക്ക് ക്ഷണിച്ച് സൗജന്യമായി ഭക്ഷണം നൽകും. എന്നാൽ മറ്റു ചിലർ ജോലി ഉണ്ടെങ്കിലും സൗജന്യമായി ഭക്ഷണം കഴിക്കാൻ വരാറുണ്ടെന്നും അത്തരക്കാരെയും തങ്ങൾ തടയാറില്ലെന്നും അധികൃതർ വ്യക്തമാക്കി. നന്മയും സഹായവും ചെയ്യുന്നതിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കില്ലെന്നും റസ്റ്റോറന്റ് ഉടമകൾ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)