biometric passportപാസ്പോർട്ടിലെ ‘ഒറ്റപ്പേരുകാർ’ ആണോ നിങ്ങൾ, യുഎഇയിലേക്കുള്ള യാത്ര വിലക്കിയേക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ദുബായ്: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവരാണോ നിങ്ങൾ biometric passport. എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. പാസ്പോർട്ടിലെ ‘ഒറ്റപ്പേരുകാർ’ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്. വ്യാജ വിസയിൽ രാജ്യത്തേക്ക് എത്തുന്നവരെ നിയന്ത്രിക്കാനും പിടികൂടനാനുമാണ് നടപടി. പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. നേരത്തേ അയാട്ട ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇത് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ‘മുഹമ്മദ്’ എന്ന പേര് മാത്രം പാസ്പോർട്ടിൽ രേഖപ്പെടുത്തിയവർക്ക് സന്ദർശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതർ വ്യക്തമാക്കി. എന്നാൽ, റസിഡന്‍റ് വിസക്കാരുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)