
storm soundsയുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയുന്നു; ജനങ്ങൾക്ക് മുന്നറിയിപ്പ്
യുഎഇ; യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് storm soundsകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ പ്രദേശത്തും വടക്കൻ പ്രദേശത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. താപനില കുറയാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 23 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചില ഉൾ പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള അന്തരീക്ഷം ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പടിഞ്ഞാറ് ഭാഗത്തേക്ക് കടൽ ആദ്യം പ്രക്ഷുബ്ധമായിരിക്കും, തുടർന്ന് അറേബ്യൻ ഗൾഫിൽ ഉച്ചയോടെ സാവധാനം മിതമായ രീതിയിൽ ആകും. ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ രീതിയിൽ കാറ്റ് വീശിയേക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)