Posted By user Posted On

air india my bookingആകെ പെട്ടല്ലോ, ഇനി എന്ത് ചെയ്യും!; എയർ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കാന്‍ കഴിയാതെ കുഴങ്ങി പ്രവാസികൾ

അബുദാബി; എയർ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റിൽനിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ കഴിയാതെ air india my booking കുഴങ്ങി പ്രവാസികൾ. നിരവധി പ്രവാസി ഇന്ത്യക്കാരാണ് ഈ പ്രശ്നം നേരിടുന്നത്. യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾ നൽകി ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളുടെ വിവരങ്ങൾ നൽകുമ്പോൾ ട്രാൻസാക്​ഷൻ ഡീക്ലൈൻഡ് എന്ന സന്ദേശമാണ് സ്ക്രീനിവ്‍ തെളിയുന്നത്. പലരും ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ബാങ്കിന്റെ പ്രശ്നമല്ലെന്നാണ് അവിടെ നിന്ന് ലഭിച്ച് മറുപടി. മറ്റുചിലർക്ക് വ്യക്തി​ഗത വിവരങ്ങൾ നൽകുമ്പോഴേക്കും ടൈം ഔട്ട് എന്നാണ് കാണിക്കുന്നത്. പിന്നീട് തിരിച്ച് ഹോം പേജിലേക്കു പോകുകയാണ് ചെയ്യുന്നത്. വീണ്ടും ബുക്ക് ചെയ്യുമ്പോഴും ഇത് ആവർത്തിക്കുന്നു. എന്നാൽ, ഇവരിൽ പലരും ട്രാവൽ ഏജൻസിയിൽ നിന്നോ എയർ ഇന്ത്യാ ഓഫിസിൽ നിന്നോ പോയി ടിക്കറ്റെടുത്തപ്പോൾ ഈ പ്രശ്നമില്ല. നേരത്തെ വെബ്സൈറ്റിൽ ഉപയോ​ഗിക്കാൻ സാധിക്കാതെ വന്ന ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളെല്ലാം ഇവിടെ സ്വീകരിക്കുന്നുണ്ട്. ഈ പ്രശ്നം കാരണം ടിക്കറ്റെടുക്കാനായി ട്രാവൽ ഏജൻസികളെയോ എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിനെയോ സമീപിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. ട്രാവൽ ഏജൻസികളെയോ ഓഫിസിനെയോ സമീപിച്ച് ടിക്കറ്റെടുത്താൽ യാത്ര നീട്ടുന്നത് സംബന്ധിച്ചോ മറ്റോ സഹായം ലഭിക്കും. ഓൺലൈനിലൂടെയാണെങ്കിൽ ബന്ധപ്പെട്ട എയർലൈനുകൾക്ക് മെയിൽ അയച്ച് അനുമതി കിട്ടിയാലേ നടക്കൂ. ഇതിന് കാലതാമസവും എടുക്കുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. വെബ്സൈറ്റിന്റെ സാങ്കേതിക തകരാറ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കഴിയുന്നത്രയും വേ​ഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *