dubai car impoundപൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വാഹന മോഷണം; യുഎഇയിൽ നാലംഗ സംഘം പിടിയിൽ
യുഎഇ; ഉമ്മുൽഖുവൈനിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വാഹന മോഷണം നടത്തിയ നാലംഗ സംഘം പിടിയിൽ dubai car impound. വാഹന മോഷണം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ഉമ്മുൽഖുവൈൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ മോഷണ സംഘത്തെ പിടികൂടിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് ഉബൈദ് ബിൻ അരാൻ പറഞ്ഞു. ഒന്നിലേറെ എമിറേറ്റുകളിൽ നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. മോഷ്ടിച്ച വാഹനം കണ്ടെടുക്കുകയും ചെയ്തു. ഉമ്മുൽ ഖുവൈനിലെ മുഹമ്മദ് ബിൻ സായിദ് റോഡിൽ വച്ചാണ് മോഷണം നടന്നത്. ഇവിടെ വച്ച് പൊലീസുകാരനെന്ന് അവകാശപ്പെട്ട ഒരാൾ തന്നെ തടഞ്ഞുനിർത്തിയതായി ഒരാൾ പരാതിപ്പെടുകയായിരുന്നു. മോഷ്ടാവ് പൊലീസ് അന്വേഷിക്കുന്ന കാറാണെന്ന് പറഞ്ഞ് പരാതിക്കാരനോട് കാറിൽ നിന്ന് ഇറങ്ങാൻ പറയുകയായിരുന്നു. താൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷം പൊലീസുകാരനാണെന്ന് പറഞ്ഞ് തന്നെ സമീപിച്ച വ്യക്തി കാറുമായി അജ്ഞാത സ്ഥലത്തേയ്ക്ക് പോയെന്നും പരാതിക്കാരൻ പറയുന്നു. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)