Posted By user Posted On

ghiath carആറ് കോടി രൂപയുടെ തട്ടിപ്പ് നാടകീയമായി തടഞ്ഞു; ഇന്ത്യക്കാരനായ പ്രവാസിയെ ആദരിച്ച് ദുബായ് പൊലീസ്

ദുബായ്; ദുബായിൽ ആറ് കോടിയിലേറെ (27,57,158 ദിർഹം) രൂപയുടെ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞ ghiath car ഇന്ത്യക്കാരനായ പ്രവാസിയെ ആദരിച്ച് ദുബായ് പൊലീസ്. കെഷൂർ കാര ചവദ കരു ഘേലയെയാണ് ആ​ദരിക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കെഷൂരിന്റെ ജോലിസ്ഥലത്തിനു സമീപമായിരുന്നു തട്ടിപ്പ് ശ്രമം നടന്നത്. പണവുമായി എത്തിയ ഏഷ്യക്കാരെ കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തെയാണ് ഇദ്ദേഹം പിടികൂടിയത്. രണ്ടു ബാഗുകളിലായാണ് ഏഷ്യക്കാർ പണം കൊണ്ടുപോയത്. പ്രധാന പ്രതിയും കൂട്ടാളികളും ഇവരെ തടഞ്ഞുനിർത്തി രണ്ടു ബാഗുകളിൽ ഒന്ന് തട്ടിയെടുക്കുകയായിരുന്നു. ഇതിൽ വ്യത്യസ്ത കറൻസികളാണ് ഉണ്ടായിരുന്നത്. ഏഷ്യക്കാർ സഹായത്തിനായി നിലവിളിച്ചപ്പോൾ, മോഷ്ടിച്ച ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേയ്ക്ക് ഓടിവരുന്നത് കെഷൂർ കണ്ടു. അയാൾ ധൈര്യം സംഭരിച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. പൊലീസ് പട്രോളിങ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ അയാളെ കെഷൂർ പിടിച്ച് നിർത്തി. പിന്നീടാണ് മോഷ്ടാവിനെ തടയാനുള്ള കെഷൂരിന്റെ പരിശ്രമത്തെയും ധൈര്യത്തെയും പൊലീസ് ആദരിക്കാൻ തീരുമാനിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിൽ മേജർ ജനറൽ ഡോ. അദേൽ അൽ സുവൈദി, ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ, ദുബായ് പൊലീസ് കൗൺസിൽ ഓഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർമാർ, മേജർ ജനറൽ താരിഖ് തഹ്‌ലക്ക്, നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ, ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം സൊറൂർ എന്നിവരാണ് കെഷൂരിനെ ആദരിച്ചത്. തനിക്ക് ലഭിച്ച ആദരവിന് കെഷൂർ പൊലീസിന് നന്ദി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *