huawei leicaസമ്മതമില്ലാതെ മൊബൈൽ പരിശോധിച്ചു; കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
യുഎഇ; ദുബായില്‍ സമ്മതമില്ലാതെ മൊബൈല്‍ പരിശോധിച്ച കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി huawei leica. അറബ് യുവാവാണ് കേസിലെ പ്രതി. ഇയാൾക്ക് ഒരുവർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ മൊബൈല്‍ തന്നോട് ചോദിക്കാതെയും തന്റെ സമ്മതമില്ലാതെയും പരിശോധിച്ചതിനാണ് യുവാവ് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഏഷ്യൻ വംശജയായ കാമുകിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ഹോട്ടല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി വിളിച്ചുണര്‍ത്തി മര്‍ദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. തുടർന്ന് യുവതി തനിക്ക് ആക്രമണം നേരിടേണ്ടി വന്നതിന്റെ തെളിവുകളുമായി കോടതിയെ സമീപിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തന്നെ പ്രതി തടഞ്ഞെന്നും പിന്നീട് ഹോട്ടലിലെ മറ്റ് താമസക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയതെന്നും യുവതി കോടതിയെ അറിയിച്ചു. സംഭവം പൊലീസിനെ അറിയിക്കരുതെന്ന് പ്രതി പറഞ്ഞതായും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)