Posted By user Posted On

mahzooz all resultആ​ഗ്രഹിച്ചത് 2 കോടി, കിട്ടിയതോ അതുക്കും മേലെ!!; മെ​ഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിയെ തേടി എത്തിയത് 45 കോടി

ദുബായ്; മെ​ഹ്സൂസിലൂടെ ഇന്ത്യൻ പ്രവാസിയെ തേടി എത്തിയത് 45 കോടി mahzooz all result. കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപാണ് ഈ ഭാ​ഗ്യശാലി. യുഎഇ സന്ദർശിക്കണമെന്ന 22 വർഷത്തെ ആ​ഗ്രഹം പൂർത്തീകരിക്കാനാണ് ദലീപ് യുഎഇയിൽ എത്തിയത്. ആ യാത്ര കൊണ്ടുവന്നതാവണ്ടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാ​ഗ്യം. മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ(2 കോടി ദിർഹം) നേടിയാണ് അദ്ദേഹം ഇനി മടങ്ങുക. കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് ദലീപിനെ തേടി ഭാ​ഗ്യം എത്തിയത്. അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ചാണ് ഈ 48കാരൻ 45 കോടി സ്വന്തമാക്കിയത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2020 മുതൽ മെഹ്സൂസിൽ ഭാ​ഗ്യപരീക്ഷണം നടത്തുന്നുണ്ട്. മിക്കസമയത്തും അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്. എന്നാൽ ഇക്കുറി 5 നമ്പറും ഒത്തു. ഇതോടെ
മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നിരിക്കുകയാണ് ദലീപ്. 12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. മെഹ്സൂസിൽ പങ്കെടുക്കുമ്പോഴൊക്കെ 2 കോടി രൂപയെങ്കിലും കിട്ടണമെന്നായിരുന്നു ദലീപ് ആ​ഗ്രഹിച്ചത്. എന്നാൽ ഈ സൗഭാ​ഗ്യം സ്വപ്നം കാണാനാകുന്നതിലും വലിയ സംഖ്യയാണെന്നും വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഹ്സൂസിന്റെ ഇ– മെയിൽ വന്നപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞതെന്നും ആദ്യം ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ മെയിൽ വന്ന ദിവസവും പിറ്റേന്നും ഉറങ്ങിയില്ലെന്നും നാട്ടിലുള്ള ഭാര്യയെയും കോളജ് വിദ്യാർഥികളായ മൂന്നു മക്കളെയും വിളിച്ച് കാര്യം അറിയിച്ചപ്പോൾ അവരും വിശ്വസിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് മക്കൾ മെഹ്സൂസ് വെബ്സൈറ്റ് നോക്കിയ ശേഷമാണ് വിശ്വസിച്ചതെന്നും ദലീപ് പറയുന്നു. ഈ തുക എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും നിലവിൽ ചില ബിസിനസ് പദ്ധതികൾ ഉണ്ടെന്നും, കുവൈത്തിലെ ജോലി രാജിവയ്ക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അടുത്ത പുതുവർഷം ഭാ​ര്യയ്ക്കും മക്കൾക്കുമൊപ്പം യുഎഇയിൽ ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞ് വയ്ക്കുന്നു. അതേസമയം, യുഎഇക്ക് പുറത്ത് മെഹ്സൂസ് നറുക്കെടുപ്പ് ആരംഭിക്കാനുള്ള ആലോചന നടന്നുവരുന്നതായി മാനേജിങ് ഒാപറേറ്ററായ ഇ വിങ്സ് സിഇഒ ഫരീദ് സാംജി പറഞ്ഞു. ഇന്ത്യയിലടക്കം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ മെഹ്സൂസ് വെബ്സൈറ്റ് സന്ദർശിക്കാം www.mahzooz.ae

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *