Posted By user Posted On

theatersകുറഞ്ഞ നിരക്കിൽ സിനിമ കണ്ടാലോ?; യുഎഇയിൽ സിനിമാ ടിക്കറ്റുകൾക്ക് 50% കിഴിവ്; ഓഫർ എവിടെയൊക്കെ എന്നല്ലേ

ഇന്ന് രാത്രി ഒരു സിനിമ കാണാൻ പദ്ധതിയുണ്ടോ? നിങ്ങൾക്ക് കഴിയുമെങ്കിൽ, അടുത്ത ആഴ്‌ചത്തേക്ക് ഇത് മാറ്റുന്നതാണ് നല്ലത് theaters. ദുബായിലെ റീൽ സിനിമാസിന്റെ എല്ലാ ലൊക്കേഷനുകളിലും ടിക്കറ്റിന് 51 ശതമാനം കിഴിവ് ലഭിക്കും. യുഎഇയുടെ 51-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പദ്ധതി. ഡിസംബർ 1 മുതൽ 3 വരെയാണ് ഓഫർ ലഭിക്കുക. ദുബായ് മാൾ, ദുബായ് മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്, റോവ് ഡൗൺടൗൺ, ദി സ്പ്രിംഗ്സ് സൂഖ്, ദി പോയിന്റ് എന്നീ എമിറേറ്റിലെ റീൽ സിനിമാസിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലെയും എല്ലാ സിനിമാ ടിക്കറ്റുകൾക്കും ഈ ഓഫർ ബാധകമാണ്. അതിനാൽ, മൂന്ന് ദിവസത്തെ കാലയളവിൽ കഴിയുന്നത്ര സിനിമകൾ കണ്ട് തീർത്ത് പണം ലാഭിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *