Posted By user Posted On

aig travelഇത് കൊള്ളാമല്ലോ!! ഇൻഷുറൻസെടുത്ത് ലോകകപ്പ് കാണാം; യുഎഇയിലെ പുതിയ വിവരം അറിഞ്ഞോ

അബുദാബി; ഖത്തർ ഫിഫ വേൾഡ് കപ്പ് കാണാൻ പോകുന്നവർക്കിതാ ഒരു സന്തോഷ വാർത്ത aig travel. വേൾഡ് കപ്പ് കാണാൻ പോകുന്നവർക്കായി പുതിയ ഇൻഷുറൻസ് പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ. യുഎഇയിലും ഖത്തറിലും പ്രാബല്യത്തിൽ വരുംവിധത്തിലാണ് പുതിയ പാക്കേജുകൾ. യുഎഇ വഴി ഖത്തറിലേക്കു പോകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
14, 40 ദിവസത്തേക്കുള്ള 2 പാക്കേജുകളാണ് പുറത്തിറക്കിയത്. യുഎഇയിൽ താമസിച്ച് ഒന്നിലേറെ തവണ ഖത്തറിലേക്കു പോയി കളി കണ്ടു മടങ്ങുന്നവർക്ക് സഹായകമാകുന്ന വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2 ആഴ്ചത്തേക്കുള്ള പോളിസിക്ക് 20 ദിർഹമാണ് അടയ്ക്കേണ്ടത്. ഇനി 40 ദിവസത്തേക്കുള്ള പോളിസിയാണ് എടുക്കുന്നതെങ്കിൽ അതിന് 50 ദിർഹമാണ് ഫീസ്. ലോകകപ്പ് കാണാൻ എത്തുന്ന ആരാധകർക്ക് ലോകോത്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *