divorced parentsകുട്ടികളുടെ കാര്യത്തിൽ കുട്ടിക്കളി വേണ്ട; ശിക്ഷ നടപടികൾ കർശനമാക്കി യുഎഇ
അബുദാബി; രാജ്യത്ത കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി divorced parents. കുട്ടികളെ ദുരുപയോഗം ചെയ്യുക, പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ നൽകാതിരിക്കുക, അവഗണിക്കുക എന്നിവയും ബാലാവകാശ നിയമം (വദീമ ലോ) അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. കൂടാതെ, കുട്ടികളെ അവഗണിക്കുന്നതും ഉപേക്ഷിക്കുന്നതും രാജ്യത്ത് ശിക്ഷ അർഹിക്കുന്ന കുറ്റമാണ്. കുട്ടി രക്ഷിതാവിന്റെ പരിചരണയിലാണെങ്കിൽ അവരെ ശ്രദ്ധിക്കാതെ വിടുന്നത് അവരോടുള്ള അവഗണനയായി കണക്കാക്കി നടപടി എടുക്കാനും നിയമമുണ്ട്. ഇത്തരത്തിൽ കുട്ടികളോടെ അവഗണ കാണിക്കുന്നവർക്ക് തടവോ 5,000 ദിർഹം (1.11 ലക്ഷം രൂപ) പിഴയോ ശിക്ഷ ലഭിക്കുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുക, ബാലവേല ചെയ്യിക്കുക, അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുക, ശാരീരിക, മാനസിക ആരോഗ്യം സംരക്ഷിക്കാതിരിക്കുക, ഹാനികരമായ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നീ നിയമലംഘനങ്ങൾക്ക് തടവും 20,000 ദിർഹം (4.44 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. കുട്ടികൾക്കെതിരെയുള്ള ശാരീരിക, മാനസിക പീഡനങ്ങൾക്ക് തടവും 5000 (1.11 ലക്ഷം രൂപ) മുതൽ 10 ലക്ഷം ദിർഹം (2.22 കോടി രൂപ) വരെ പിഴയും ശിക്ഷ ലഭിക്കും. കുട്ടികൾക്കിടയിൽ അശ്ലീല ദൃശ്യം, ചിത്രം, ശബ്ദസന്ദേശം, വിഡിയോ, ഗെയിം എന്നിവ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരം കുറ്റങ്ങൾക്ക് ഒരു വർഷം തടവോ ഒരു ലക്ഷം (22.2 ലക്ഷം രൂപ) മുതൽ നാലു ലക്ഷം ദിർഹം (88.9 ലക്ഷം രൂപ) വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ കിട്ടും എന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ഒരു കുട്ടി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ഇ-ഗെയിം കളിക്കുമ്പോഴും അത് ശ്രദ്ധിക്കാനും കുട്ടിക്ക് വേണ്ട മാർഗ നിർദേശം നൽകാനുമുള്ള കടമ രക്ഷിതാവിനുണ്ട്. കുറ്റകൃത്യങ്ങൾക്കും ഹിംസയ്ക്കും പ്രേരണയാകുന്ന ഓൺലൈൻ ഗെയിമുകളിൽ നിന്ന് അവരെ അകറ്റേണ്ടതുണ്ട്. കൂടാതെ കുട്ടികൾക്ക് പുകയില, മദ്യം ഉൾപ്പെടെ ലഹരി വസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്. അവരുടെ മുന്നിൽവച്ച് പുക വലിക്കുകയോ ആരോഗ്യത്തിന് ഹാനികരമായ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)