Posted By user Posted On

roadയുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് അടച്ച റോഡ് വീണ്ടും തുറന്നു

അബുദാബി; യുഎഇയിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന road അബുദാബിയിലെ സ്വീഹാൻ റോഡ് ഇരുവശത്തേക്കും ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. അപകട സ്ഥലം വൃത്തിയാക്കിയ ശേഷമാണ് ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് സ്വീഹാൻ റോഡിൽ അൽ ഷംഖ പാലത്തിന് മുമ്പിലാണ് ട്രക്കും കാറും തമ്മിൽ ദാരുണമായ അപകടമുണ്ടായത്. കൂട്ടിയിടിച്ചതിന് ശേഷം രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു, ഒരാൾ വെന്തു മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് റോഡ് വൃത്തിയാക്കി പഴയപടി ആക്കുന്ന പ്രവർത്തനങ്ങൾ നടന്നതിനാൽ പോലീസ് റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും കത്തിനശിച്ച തീ പൂർണ്ണമായും അണയ്ക്കാൻ ബുധനാഴ്ച രാവിലെ 11 മണി വരെ പരിശ്രമിക്കേണ്ടി വന്നതായി അബുദാബി പോലീസ് പറഞ്ഞു. അതോടൊപ്പം തന്നെ, വാഹനമോടിക്കുന്നവർ ശ്രദ്ധയോടെയും എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചും വാഹനമോടിക്കാൻ അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *