uae police case check കനത്ത മഴയിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവർമാർക്ക് പിഴയിട്ട് പൊലീസ്
ദുബൈ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ അപകടകരമായി വാഹനങ്ങളോടിച്ച ഡ്രൈവർമാർക്ക് പിഴയിട്ട് പൊലീസ്. ചിലവാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കുന്നതായി പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. മഴ പെയ്ത് തെന്നിക്കിടന്ന റോഡിൽ ‘സ്റ്റണ്ട്’ നടത്തുകയും അമിതവേഗത്തിൽ വാഹനമോടിക്കുകയും ചെയ്തവരാണ് കുടുങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാഹനങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
വാഹനങ്ങളുടെ ‘പ്രകടനം’ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വാഹനങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് പൊലീസ് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. റോഡ് സുരക്ഷയെന്നാൽ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ കോൾസെന്‍ററിൽ (901) വിവരം അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)