Posted By user Posted On

globel villageദുബായ് ഗ്ലോബല്‍ വില്ലേജ് വിഐപി പായ്ക്കിനുള്ളിലെ സമ്മാനം സ്വന്തമാക്കി യുവാവ്, എന്താണാ സമ്മാനം എന്ന് അറിയേണ്ടേ?

യുഎഇ; ദുബായ് ഗ്ലോബല്‍ വില്ലേജ് വിഐപി പായ്ക്കിനുള്ളിലെ സമ്മാനം സ്വന്തമാക്കി യുവാവ് globel village. ഷാര്‍ജ നിവാസി മുഹമ്മദ് ഹുസൈന്‍ ജാസിരിയെ തേടിയാണ് ഈ ഭാ​ഗ്യം എത്തിയത്. 27,000 ദിര്‍ഹത്തിന്റെ സ്വര്‍ണനാണയമാണ് വിഐപി പായ്ക്കറ്റിനുള്ളില്‍ ഉണ്ടായിരുന്നത്. 30 വര്‍ഷത്തിലേറെയായി ഷാര്‍ജയിലാണ് ജാസിരി താമസിക്കുന്നത്. ഇദ്ദേഹം പതിവായി ഗ്ലോബല്‍ വില്ലേജിലെ അതിഥിയാണ്. സീസണ്‍ 27-ല്‍ ഉടനീളം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗ്ലോബല്‍ വില്ലേജില്‍ ഷോപ്പിങ്ങും ഡൈനിങ്ങും നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. സംസ്കാരം, ഷോപ്പിങ്, വിനോദം എന്നിവയ്ക്കായുള്ള മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി ഡെസ്റ്റിനേഷനായ ആഗോള ഗ്രാമത്തിന്റെ 27ാം സീസണായ ഈ വര്‍ഷം ഒരു പായ്ക്കിനുള്ളില്‍ ഒരു സ്വര്‍ണ നാണയമാണ് മറച്ചു വച്ചിരുന്നത്. റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ഗ്ലോബല്‍ വില്ലേജ് വിഐപി പായ്ക്കുകൾ വിറ്റുപോയത്. ഈ പായ്ക്കുകളില്‍ ഓരോന്നിനും ഒട്ടേറെ ആനുകൂല്യങ്ങളും ഓഫറുകളും പ്രീമിയം അനുഭവങ്ങളും സമ്മാനിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *